നിങ്ങളുടെ മുഖത്ത് ചർമ്മത്തിന് നിറം കുറയുകയോ ചുളിവുകൾ വിഴുങ്ങിയപ്പോൾ ഒരുപാട് മനോ വിഷമങ്ങൾ അനുഭവിക്കാറുണ്ട്. കാരണം ഇതുമൂലം പ്രായം കൂടുതൽ മറ്റുള്ളവർക്ക് തോന്നും എന്നതാണ്. മുഖത്തുണ്ടാകുന്ന ഇത്തരം ചുളിവുകളും പാടുകളും മാറി മുഖം കൂടുതൽ സുന്ദരമാകുന്നതിനും മനോഹരമായ ഒരു ചർമം നിങ്ങൾക്ക് ലഭിക്കുന്നതിനായി വീട്ടിൽ തന്നെയുള്ള ച്ചില വസ്തുക്കൾ ഉപയോഗിക്കാം.
ഇത് തയ്യാറാക്കുന്നതിനായി ഏറ്റവും അധികം ആവശ്യമായത് തക്കാളിയാണ്. തക്കാളിയുടെ പകുതി മുറിച്ച് നീര് മുഴുവനായി പിഴിഞ്ഞെടുക്കാം. ഇതിലേക്ക് ഒരു സ്പൂൺ പഞ്ചസാര ചേർത്ത് നല്ലപോലെ ലയിപ്പിച്ച് എടുക്കാം. ഹിമിക്സ് മുഖത്ത് ഉപയോഗിക്കുന്നതിന് മുൻപായി മുഖം നല്ലപോലെ കഴുകി തുടച്ചെടുക്കണം. ശേഷം മുഖത്ത് തക്കാളി പഞ്ചസാര മിക്സ് തേച്ച് കൊടുക്കാം.
ഇത് ഒരു 15 മിനിറ്റ് നേരത്തേക്ക് മുഖത്ത് വയ്ക്കാം. ശേഷം ഒരു നനഞ്ഞ തുണികൊണ്ട് തുടച്ചു കളയാം. അതിനുശേഷം ഒരു ടർക്കി ഉപയോഗിച്ച് നല്ല ചൂടുള്ള വെള്ളം മുഖത്ത് സ്റ്റീം ചെയ്യാനായി ഉപയോഗിക്കാം. നേരിട്ട് മുഖത്തേക്ക് ആവി പിടിക്കുന്നതും ഉചിതമാണ്. ഇങ്ങനെ ചെയ്തശേഷം ഒരു ഫേസ് പാക്ക് തയ്യാറാക്കി മുഖത്തു പുരട്ടാം. ഈ ഫെയ്സ് പാക്ക് തയ്യാറാക്കാനായി.
ഒരു പകുതിഭാഗം തക്കാളി നല്ലപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. ഇതിലേക്ക് ഒരു സ്പൂൺ ചെറുനാരങ്ങാനീര്, ഒരു സ്പൂൺ കടലമാവ്, അല്പം മാത്രം കസ്തൂരി മഞ്ഞൾ എന്നിവ ചേർത്ത് മിക്സ് ചെയ്യാം. ഈ ഫേസ് പാക്ക് മുഖത്ത് തേച്ച് അരമണിക്കൂറിന് ശേഷം ചെറിയ ചൂടുള്ള വെള്ളത്തിലോ തണുത്ത വെള്ളത്തിലോ പോലും കഴുകി കളയാം. ഇത് രണ്ടോ മൂന്നോ ദിവസം അടുപ്പിച്ച് ചെയ്താൽ തന്നെ നിങ്ങളുടെ മുഖത്ത് നല്ല ഒരു തിളക്കം കാണാം.