നിങ്ങളുടെ മൂത്രത്തിലും ഇങ്ങനെ കാണുന്നുണ്ട് എങ്കിൽ സൂക്ഷിക്കേണ്ട സമയമായി

സാധാരണയായി നമ്മുടെ ശരീരത്തിൽ വന്നുചേരുന്ന എല്ലാത്തരത്തിലുള്ള വിഷാംശങ്ങളെയും അരിച്ച് പുറത്ത് കളയുന്നത് വൃക്ക എന്ന അവയവം ആണ്. പ്രധാനമായും നമ്മുടെ വൃക്കകളിൽ രണ്ടെണ്ണമാണ് ഉണ്ടാകുന്നത്. നട്ടെല്ലിന്റെ ഇരുവശങ്ങളിലായി ഒരു പയർ വിത്തിന്റെ ആകൃതിയിൽ സ്ഥിതി ചെയ്യുന്ന അവയവമാണ് ഇത്. എന്നാൽ ഇത് നിങ്ങളുടെ ശരീരത്തിലെ ഒരു അരിപ്പ എന്ന പ്രവർത്തനമാണ് നടത്തുന്നത്.

   

കാരണം ശരീരത്തിൽ വന്നുചേരുന്ന എല്ലാത്തരത്തിലുള്ള വിഷപദാർത്ഥങ്ങളെയും അരിച്ച് മൂത്രമാക്കി പുറത്ത് കളയുന്ന അവയവമാണ് ഇത്. നിങ്ങളുടെ ശരീരത്തിൽ നിന്നും മൂത്രം പോകുന്ന സമയത്ത് അതിൽ പത കാണുന്നുണ്ട് എങ്കിൽ അല്പം ശ്രദ്ധിക്കുക. ഒന്ന് ശ്രദ്ധിച്ചാൽ തന്നെ നിങ്ങൾക്ക് മനസ്സിലാകും സാധാരണയായി വെള്ളത്തിൽ സോപ്പ് കലർത്തുമ്പോഴാണ് പദ രൂപപ്പെടുന്നത്.

ഈ രീതിയിൽ മൂത്രത്തിൽ പ്രോട്ടീൻ അധികമായി കലരുമ്പോഴാണ് പദ രൂപപ്പെടുന്നത്. പ്രധാനമായും നമ്മുടെ ശരീരത്തിൽ നിന്നും ഇത്രയധികം പ്രോട്ടീൻ നഷ്ടപ്പെടാനുള്ള കാരണമാണ് തിരിച്ചറിയേണ്ടത്. കിഡ്നി സംബന്ധമായ രോഗങ്ങൾ ഉണ്ടാകുന്ന സമയത്ത് ആളുകളുടെ ഈ അരിപ്പ പോലുള്ള അവയവത്തിന്റെ പ്രവർത്തനത്തിലും താള പിഴവുകൾ സംഭവിക്കുകയും, ഇതിന്റെ അരിപ്പയ്ക്ക് കൂടുതൽ ദ്വാരം വർദ്ധിക്കുകയും.

ഇതിന്റെ ഭാഗമായി ശരീരത്തിന് ആവശ്യമായ ഘടകങ്ങൾ കൂടി ഇതിലൂടെ നഷ്ടമാകുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യും. ഇങ്ങനെ പ്രോട്ടീൻ നഷ്ടപ്പെടുന്നത് കൊണ്ട് തന്നെയാണ് മൂത്രത്തിൽ പത രൂപപ്പെടുന്നത്. ധാരാളമായി വെള്ളം കുടിക്കുക എന്നത് ഏതൊരു രോഗത്തെയും ചെറുക്കാനും കൃത്യമായ ഒരു ആരോഗ്യ ശീലം പാലിക്കുന്നതും ഉത്തമമാണ്. തുടർന്നും ഇത്തരത്തിലുള്ള ആരോഗ്യപരമായ അറിവുകൾക്ക് വീഡിയോ മുഴുവനായി കാണാം.