മഞ്ഞ നീല കറുപ്പ് എന്നിങ്ങനെ മൂന്ന് നിറങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇവയിൽ ഓരോ നിറത്തിനും ഓരോ പ്രത്യേകതകളാണ് ഉള്ളത്. നിങ്ങളുടെ ഇഷ്ടനിറം ഏത് ആണെങ്കിൽ കൂടിയും നിങ്ങൾ ഈ നിറങ്ങളിൽ നിന്ന് ഇപ്പോൾ പെട്ടെന്ന് തോന്നുന്ന ഒരു നിറം തിരഞ്ഞെടുക്കുക. ഇങ്ങനെ തെരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ സ്വഭാവരീതിയെ കുറിച്ച് നിറങ്ങളിൽ നിന്നും തന്നെ നമുക്ക് മനസ്സിലാക്കാൻ ആകും.
പ്രധാനമായും നിങ്ങൾ തിരഞ്ഞെടുത്തത് ആദ്യത്തെ മഞ്ഞനിറമാണ് എങ്കിൽ മനസ്സിലാക്കുക നിങ്ങൾ ഉദാസിനരായിട്ടുള്ള ആളുകളായിരിക്കും. എല്ലാ കാര്യങ്ങളിലും ആകുലതയും, വിഷമങ്ങളും, ഒന്നിനും താല്പര്യമില്ലാത്ത സ്വഭാവം കാണിക്കുന്നവരും ആയിരിക്കും. എപ്പോഴും ഒരു വിഷാദ ഭാവം മുഖത്ത് ഉള്ള ആളുകൾ ആയിരിക്കും ഇവർ. ഒരു കാര്യത്തിലും അമിതമായി ഇടപെടുകയോ മറ്റുള്ളവരുടെ കാര്യങ്ങളിലേക്ക് അഭിപ്രായം പറയാൻ പോകാത്ത ആളുകൾ ആയിരിക്കും. രണ്ടാമതായി നൽകിയിരിക്കുന്നത് നീല നിറമാണ്.
ഈ നീലനിറം തിരഞ്ഞെടുത്ത് ഇരിക്കുന്ന ആളുകൾ പ്രത്യേകിച്ചും, പ്രണയ ലീലകൾ ഉള്ളവരായിരിക്കും. മറ്റുള്ളവർക്ക് ധാരാളമായി പ്രണയം പകർന്നു നൽകാൻ കഴിവുള്ളവർ ആയിരിക്കും ഇവർ. ഇവർ എപ്പോഴും തന്നെ ഒരു സ്വപ്നലോകത്ത് ആയിരിക്കും എന്നതാണ് പ്രത്യേകത. ഭാവനയിൽ കണ്ടു നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് ഒരുപാട് ചിന്തിക്കുന്നവർ ആയിരിക്കും.
മൂന്നാമതായി പറയുന്നത് കറുപ്പ് നിറം തിരഞ്ഞെടുത്ത ആളുകളെ കുറിച്ചാണ്. ഈ കറുപ്പ് നിറം കാണുമ്പോൾ കറുപ്പ് ആണെങ്കിലും മൃദുല സ്വഭാവമുള്ള ആളുകൾ ആയിരിക്കും ഈ കറുപ്പ് നിറം തെരഞ്ഞെടുത്തിരിക്കുന്ന മിക്കവാറും ആളുകൾ എല്ലാം തന്നെ. ഈശ്വര വിശ്വാസം ഒരുപാട് ഉള്ളവരായിരിക്കും കറുപ്പ് നിറം തെരഞ്ഞെടുത്തവർ. മറ്റുള്ളവരോട് ഒരുപാട് ദയ കാണിക്കുന്നവർ ആയിരിക്കും.