കാൽപാദങ്ങൾ വെൺമയുള്ളത് ആകണമെന്ന് ആഗ്രഹിക്കത്തവരായി ആരെങ്കിലും ഉണ്ടോ. ഏതെങ്കിലും ഇടങ്ങളിൽ ചെന്ന് കാലുകൾ പുറത്തുകാണുന്ന ഒരു അവസ്ഥയോ, ചെരുപ്പുകൾ അയക്കേണ്ട അവസ്ഥയോ വരുമ്പോൾ നാണക്കേട് ഉണ്ടാകുന്ന രീതിയിലുള്ള കാൽപാദങ്ങൾ ഉള്ളവരും ഉണ്ട്. നിങ്ങൾക്കും ഇത്തരത്തിൽ ഒരു കാൽപാദമാണ് ഉള്ളതെങ്കിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു സൂത്രവിദ്യയാണ് ഇവിടെ പറയുന്നത്.
ഈ മാർഗ്ഗം നിങ്ങൾ തുടർച്ചയായി ഉപയോഗിക്കുകയാണ് എങ്കിൽ, നിങ്ങളുടെ കാൽപാദങ്ങൾ നല്ല മൃദുലമായും വെണ്മയുള്ളതായും നിലനിൽക്കും. പല പ്രാർത്ഥനാലയങ്ങളിലും പോകുമ്പോൾ ചെരുപ്പുകൾ അഴിച്ച് നിലത്ത് ഇരിക്കുന്ന ഒരു അവസ്ഥയുണ്ട്. ഈ സാഹചര്യങ്ങളിൽ നമ്മുടെ കാൽപാദങ്ങൾ പുറകിൽ ഉള്ളവർ കാണും എന്ന് നാണക്കേട് മനസ്സിലുള്ളവർ ഉണ്ട്. ഇനിമുതൽ നിങ്ങൾ ഇത് ഉപയോഗിക്കുകയാണ് എങ്കിൽ.
തീർച്ചയായും നിങ്ങൾക്ക് ഒരിക്കലും ഇങ്ങനെ ഒരു നാണക്കേട് അനുഭവിക്കേണ്ടതായി വരില്ല. പ്രധാനമായും ഇതിനുള്ള ഒരു എളുപ്പമാർഗം എന്നത് നിങ്ങളുടെ വീട്ടിൽ തന്നെയുള്ള രണ്ട് വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു പാക്ക് ആണ്. ഇതിനായി പ്രധാനമായും ആവശ്യമായത് ഒരു ചെറുനാരങ്ങയുടെ പകുതി ഭാഗവും ഇതിനോടൊപ്പം തന്നെ ആവശ്യത്തിന് ബേക്കിംഗ് സോഡയും ആണ്.
ഒരു ബൗളിലേക്ക് ഒന്നോ രണ്ടോ സ്പൂൺ അളവിൽ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കാം. ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ പകുതിഭാഗം മുറിച്ച് ഈ ബേക്കിംഗ് സോഡ നന്നായി പതഞ്ഞു വരുന്ന രീതിയിലേക്ക് ആകുന്നിടത്തോളം പിഴിഞ്ഞു കൊടുക്കാം. ശേഷം ഈ ബേക്കിംഗ് സോഡ നാരങ്ങ മിക്സ് കാൽപാദങ്ങളിൽ പുരട്ടി കൊടുക്കാം. വിണ്ടു കീറിയ കാൽ പാദങ്ങളാണ് എങ്കിൽ ആ ഭാഗങ്ങളിൽ നല്ലപോലെ സ്ക്രബ്ബ് ചെയ്യാം.