കർക്കിടകമാസം ഒരുപാട് പ്രാർത്ഥനകളുടെ കാലമായാണ് കരുതപ്പെടുന്നത്. മിക്ക ആളുകളും രാമായണം വായിച്ചും ഈശ്വര ചിന്തയിലായും പ്രാർത്ഥനയോടെ ജീവിക്കുന്ന ഒരു സമയമാണ് ഈ കർക്കിടകമാസം. അതുകൊണ്ടുതന്നെ കർക്കിടക മാസത്തിൽ നിങ്ങളുടെ ജീവിതത്തിലെ പല കാര്യങ്ങളും സാധിച്ചു കിട്ടുവാനുള്ള സാധ്യത ഉണ്ട്. ജീവിതത്തിൽ ഒരുപാട് ദുഃഖങ്ങളും പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടുള്ള ആളുകളാണ് എങ്കിൽ ഈ കർക്കിടക മാസത്തിൽ.
അതിനുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾ നടത്തണം. ദേവി പരാശക്തി ഉപാസന ചെയ്ത് വേണ്ടുന്ന ആഗ്രഹങ്ങളെല്ലാം സാധിച്ചെടുത്ത സമയമാണ് ഈ കർക്കിടകം മാസം. അതുകൊണ്ടുതന്നെ ദേവിയുടെ അനുഗ്രഹം ഈ മാസം നിങ്ങൾക്ക് നല്ലപോലെ ഉണ്ടായിരിക്കും. നിങ്ങളുടെ കുടുംബക്ഷേത്രതയും കൂലി ദൈവങ്ങളെയും ഒരിക്കലും വിട്ടു പോകരുത്. മറ്റേത് ക്ഷേത്രത്തിൽ പോയി എത്ര വലിയ അർച്ചനകളും വഴിപാടുകളും കുല ദൈവത്തെയും.
കുടുംബക്ഷേത്രത്തെയും മറന്നാണ് ചെയ്യുന്നതെങ്കിൽ, തീർച്ചയായും ഇതുകൊണ്ട് ഒരു ഫലവും ലഭിക്കില്ല. പലർക്കും ഇന്ന് കുടുംബ ക്ഷേത്രം ഏതാണെന്ന് പോലും അറിവില്ലാത്തവർ ഉണ്ടായിരിക്കും. വീട്ടിലെ മുതിർന്ന ആളുകളോട് ചോദിച്ച് ഇതു മനസ്സിലാക്കാം. നിങ്ങളുടെ കുടുംബ ക്ഷേത്രം ഭദ്രകാളി ദേവിയുടെതാണ് എങ്കിൽ ഈ കർണാടകത്തിൽ സാധിക്കാവുന്ന വെള്ളിയാഴ്ചകളിലും ചൊവ്വാഴ്ചകളിലും പോയി പ്രാർത്ഥിക്കുകയും.
നെയ് വിളക്ക് വഴിപാടായി സമർപ്പിക്കുകയും ചെയ്യാം. അതുപോലെതന്നെ അടുത്തുള്ള ക്ഷേത്രങ്ങളിലേക്ക് നിങ്ങളുടെ വരുമാനത്തിൽ നിന്നും സാധിക്കാവുന്ന രീതിയിൽ ശർക്കര വഴിപാടായി നൽകാം. ഒരു ചെറിയ കഷണം ശർക്കരയെടുത്ത് ക്ഷേത്രത്തിലെ കുളത്തിലേക്ക് ഇടണം. ഇത് ആ കുളത്തിൽ ലയിച്ചു തീരുന്നതിനോടൊപ്പം തന്നെ നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങളും ഇല്ലാതാക്കാനും, ഒരുപാട് ദോഷങ്ങളിൽ ഇത് മാറ്റിത്തരുകയും ചെയ്യും.