നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഉയരം കുറവാണോ, ഉയരക്കുറവ് ഇനി കാര്യമാക്കേണ്ട ഇതിനും പരിഹാരമുണ്ട്.

പല മാതാപിതാക്കൾക്കും ഉള്ള ഒരു പരാതിയാണ് അവരുടെ കുഞ്ഞിന് ഉയരം കുറവാണ് എന്നുള്ളത്. സാധാരണയായി പാരമ്പര്യ ഘടകമനുസരിച്ച് ഉയരം കുറവുള്ള ആളുകളാണ് മാതാപിതാക്കൾ എങ്കിൽ അവർക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങളും ഉയരം കുറവ് കാണിക്കും എന്നത് ഉറപ്പാണ്. ഈ ജനറ്റിക് ആയിട്ടുള്ള ഘടകത്തെ നമുക്ക് ഒരിക്കലും മറികടക്കാൻ ആകില്ല. ഇത്തരം പാരമ്പര്യ ഘടകങ്ങൾ ഒന്നും ഇല്ലാത്ത ആളുകളാണ് എങ്കിൽ, ഒരു വർഷത്തിൽ.

   

7cm എങ്കിലും ആ കുഞ്ഞ് ഉയരം വയ്ക്കണം എന്നതാണ് കണക്ക്. സാധാരണയായി പെൺകുട്ടികൾ അഞ്ചു മുതൽ 9 വയസ്സ് വരെ പ്രായത്തിൽ പെട്ടെന്ന് ഉയരം വയ്ക്കുന്നതായി കാണാറുണ്ട്. എന്നാൽ 9 വയസ്സ് കഴിയുമ്പോൾ ചില കുട്ടികൾക്ക് ആർത്തവം ആരംഭിക്കുന്ന സമയം മുതൽ, ഇവരുടെ ഉയരം വയ്ക്കുന്ന പ്രക്രിയ വളരെ സാവധാനത്തിലേക്ക് മാറും. അതേസമയം ആൺകുട്ടികൾ ആണെങ്കിൽ 10 മുതൽ 16 വയസ്സ് വരെ കാലഘട്ടത്തിൽ.

നല്ലപോലെ ഉയരം വയ്ക്കാനുള്ള സാധ്യതകളുണ്ട്. നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഇത്തരത്തിൽ എപ്പോഴെങ്കിലും ഉയരക്കുറവ് അനുഭവപ്പെടുകയാണ് എങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ സമീപിച്ച് ഇത് ഉന്നയിക്കേണ്ടതുണ്ട്. മിക്ക സാഹചര്യങ്ങളിലും കുഞ്ഞുങ്ങൾക്ക് ഉയരക്കുറവ് ഉണ്ടാകാനുള്ള കാരണം വിറ്റമിൻ ഡിയുടെ കുറവാണ്. വിറ്റമിൻ ഡി എന്നത് നമുക്ക് ലഭിക്കുന്നത് സൂര്യപ്രകാശത്തിൽ നിന്നും ആണ്.

കുഞ്ഞുങ്ങൾ ശരിയായ രീതിയിൽ വെയിൽ കൊള്ളാതിരിക്കുകയോ മുറ്റത്തും മണ്ണിലും പറമ്പിലും എല്ലാം കളിക്കാതെ വരികയും ചെയ്യുന്ന സമയത്താണ് ഇത്തരത്തിൽ ഉയരക്കുറവ് ഉണ്ടാകുന്നത്. ഇന്ന് മിക്ക കുട്ടികളും മൊബൈൽ ഫോണുകളും ഉപയോഗിച്ച് വീടിനകത്ത് തന്നെ ഇരിക്കുന്നു എന്നതുകൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വർദ്ധിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *