ആഗ്രഹിക്കുന്ന കാര്യം പെട്ടെന്ന് തന്നെ നടന്നു കിട്ടാൻ ഇങ്ങനെ മാത്രം പ്രാർത്ഥിച്ചാൽ മതി.

ആഗ്രഹങ്ങൾ സഫലമാക്കാൻ ഒരുപാട് വഴിപാടുകളും പ്രാർത്ഥനകളും ചെയ്യുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ പെട്ടെന്ന് തന്നെ കാര്യം സാധിക്കാതെ വരുന്ന ഒരു അവസ്ഥ, എത്ര പ്രാർത്ഥിച്ചിട്ടും വഴിപാടുകൾ ചെയ്തിട്ടും കാര്യങ്ങൾ ഒന്നും നടക്കുന്നില്ല എന്നുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇന്നിവിടെ പറയുന്നത്. വഴിപാടുകൾ ചെയ്യുമ്പോൾ കൃത്യമായി തന്നെ ചെയ്യാനായി ശ്രദ്ധിക്കണം. ഒരിക്കലും മുടക്കുകളോ പിഴവുകളോ ഒന്നും തന്നെ വരാൻ പാടുള്ളതല്ല.

   

ഈശ്വരൻ നമ്മുടെ പ്രാർത്ഥന പെട്ടെന്ന് തന്നെ കേൾക്കുന്നതിനും നമ്മുടെ ആഗ്രഹങ്ങൾ സഫലമാകാനും ഈ രീതിയിൽ മാത്രം പ്രാർത്ഥിച്ചാൽ മതി. നമ്മൾ ചെയ്യേണ്ടത് ശിവഭഗവാന്റെ അടുത്തുപോയി മനസ്സുരുകി പ്രാർത്ഥിക്കുക എന്നുള്ളതാണ്. 21 ദിവസം അടുത്തുള്ള ശിവക്ഷേത്രത്തിൽ പോവുകയും, പിൻവിളക്ക് നേർന്ന് പ്രാർത്ഥിക്കുകയും ചെയ്തു കഴിഞ്ഞാൽ, ഏത് ആഗ്രഹവും അവർക്ക് സാധിച്ചു കിട്ടുന്നതാണ്.

പിൻ വിളക്ക് എന്ന് ഉദ്ദേശിക്കുന്നത്, ശിവ ഭഗവാന്റെ ക്ഷേത്രത്തിൽ വിഗ്രഹത്തിന് പുറകിലായി ഒരു വിളക്കും അതിനോടൊത്ത് ഒരു കണ്ണാടിയും വെച്ചിരിക്കും. നമ്മൾ പരമശിവനോട് പ്രാർത്ഥിക്കുന്നതിന് ഒപ്പം തന്നെ നമ്മൾ പാർവതി ദേവിയോട് പ്രാർത്ഥിക്കുന്ന ഒരു സമയമാണ് ഇത്. ഇവരെ രണ്ടുപേരും നമ്മൾ മനസ്സിൽ വിചാരിച്ച് പ്രാർത്ഥിക്കുക യാണെങ്കിൽ നമ്മുടെ കാര്യങ്ങൾ തീർച്ചയായും സാധിച്ചു കിട്ടുന്നതാണ്.

ശിവ ഭഗവാന്റെ വിഗ്രഹത്തിന് പുറകിലുള്ള കണ്ണാടി കൊണ്ട് ഉദ്ദേശിക്കുന്നത് ലക്ഷ്മി ദേവിയുടെ സാന്നിധ്യത്തെയാണ് . പിൻവളക്ക് നേരുന്ന സമയത്ത് ശിവന്റെ പിന്നിലുള്ള വിളക്ക് തെളിയിക്കുകയും കണ്ണാടിയിൽ തട്ടി ആ വെളിച്ചം നമ്മളിലേക്ക് തന്നെ തിരിച്ചു വരുന്നതുമാണ്. വളരെ ഫലവത്തായതും അനുഗ്രഹപ്രതമായ ഒന്നു കൂടിയാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *