വീട്ടിൽ പെരുംജീരകം ഉണ്ടോ, ഞൊടിയിടയിൽ ചർമ്മം തിളങ്ങും ഒറ്റ യൂസിൽ തന്നെ.

ചർമ്മം തിളങ്ങുന്നതും വെണ്മയുള്ളതും ആകണമെന്ന് ആഗ്രഹിക്കാത്ത ആളുകളുണ്ടോ. ഇത്തരത്തിൽ ചർമ്മത്തിന് നല്ല തിളക്കം ലഭിക്കുന്നതിനും, നിറം ഒരുപാട് വർദ്ധിച്ചു വരുന്നതിനു, ആഴത്തിലുള്ള കറുപ്പ് നിറങ്ങളെ പോലും തുടച്ചുമാറ്റുന്നതിനും ഒരു ഹോം റെമഡി നമുക്ക് പരിചയപ്പെടാം. ഇതിനായി ആവശ്യമുള്ളത് വീട്ടിൽ കറികളിൽ ഉപയോഗിക്കുന്ന പെരും ജീരകമാണ്.

   

പെരുംജീരകം ആവശ്യമായ അളവിൽ എടുത്ത് ഒരു പാനിൽ ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിക്കണം. 15, 20 മിനിറ്റ് വരെ ഇത് തിളപ്പിച്ച് എടുക്കണം. നിങ്ങൾക്ക് അധികം ഭാഗത്ത് പുരട്ടണമെന്നുണ്ടെങ്കിൽ ഈ പെരുംജീരകത്തിന്റെ അളവ്. ഇത് നല്ലപോലെ തിളപ്പിച്ച് എടുത്ത ശേഷം ഒരു മിക്സി ജാറിലിട്ട് പേസ്റ്റ് രൂപത്തിൽ ആക്കി അരച്ചെടുക്കാം.

അരച്ചെടുത്ത മിക്സ് ഒരു അരിപ്പയിലൂടെ നല്ലപോലെ അരിച്ചെടുക്കുക. മറ്റൊരു ബൗളിലേക്ക് രണ്ടോ മൂന്നോ സ്പൂൺ കടലമാവ് എടുക്കുക. കടലമാവ് താല്പര്യമില്ലാത്ത ആളുകൾക്ക് അരിപ്പൊടിയും ഉപയോഗിക്കാം. അതേ അളവിൽ തന്നെ ഓട്സ് മിക്സിയിൽ പൊടിച്ചെടുത്തത് കൂടി ചേർക്കാം. ഈ പൊടികളിലേക്ക് ഇവ നല്ല പേസ്റ്റ് രൂപത്തിൽ ആത്തക്ക വിധം ആവശ്യമായ അളവിൽ പെരുംജീരകത്തിന്റെ മിക്സ് ചേർക്കാം.

ഇത് നിങ്ങളുടെ മുഖത്തും കൈകളിലും കറുത്ത നിറമുള്ള ഭാഗങ്ങളിൽ നല്ലപോലെ തേച്ചു കൊടുക്കാം. അല്പം മസാജ് കൂടി ചെയ്തു കൊടുക്കുക. അരമണിക്കൂറിനു ശേഷം ഇത് ചെറു ചൂടുള്ള വെള്ളത്തിൽ കഴുകി കളയാം. ഇങ്ങനെ ഒരാഴ്ചയോളം അടുപ്പിച്ച് ചെയ്താൽ നല്ല റിസൾട്ട് ഉണ്ടാകും. കറുപ്പ് നിറം നല്ലതുപോലെ മാഞ്ഞു കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *