ഒരു വ്യക്തിയുടെ ആരോഗ്യകരമായ ശരീരത്തിന്റെ ലക്ഷണമാണ് നിവർന്നു നിൽക്കുന്ന ശരീരപ്രകൃതി എന്നത്. എന്നാൽ പലപ്പോഴും ശരീരത്തിന്റെ ആരോഗ്യം പ്രായം കൂടുന്തോറും ക്ഷയിക്കുന്നതായി നമുക്ക് കാണാം. ചില ആളുകളിൽ 30 വയസ്സിന് ശേഷം തന്നെ ശരീരത്തിന് ആരോഗ്യ ക്ഷയങ്ങൾ ഉണ്ടാകാറുണ്ട്. പ്രധാനമായും ഇവർക്ക് വേദനകളും നീർക്കെട്ടുകളും ആണ് ശരീരത്തിൽ അധികവും കാണാറുള്ളത്. ഇതിന്റെ ഏറ്റവും പ്രധാന കാരണം എല്ല് തേയ്മാനം, സന്ധിവാതം എന്നിവയാണ്.
ശരീരത്തിന് വാതരോഗങ്ങൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം എല്ലുകൾക്ക് ആവശ്യമായ അളവിൽ കാൽസ്യം ലഭിക്കുന്നില്ല എന്നതാണ് ഇതുമൂലം എല്ല് തേയ്മാനവും ഉണ്ടാകാം. കിഡ്നി രോഗമുള്ള ആളുകൾക്കും ശരീരത്തിന് സന്ധിവാതം ഉണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്. ശരീരത്തിലെ അമിതമായ അളവിൽ യൂറിക് ആസിഡ് ഉൽപ്പാദിപ്പിക്കപ്പെടുമ്പോഴും ഇത് എല്ല് തേയ്മാറത്തിനും, സന്ധിവാതങ്ങൾക്കും കാരണമാകാറുണ്ട്.
നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുമാണ് പ്രധാനമായും കാൽസ്യം ശരീരത്തിന് ലഭിക്കുന്നത്. എന്നാൽ ചിലപ്പോഴെല്ലാം കാൽസ്യം നല്ല അളവിൽ ശരീരത്തിന് നൽകുന്നുണ്ടെങ്കിൽ ഇത് വലിച്ചെടുക്കാൻ എല്ലുകൾക്ക് ശേഷിയില്ലാത്ത അവസ്ഥകളും ഉണ്ടാകാം. ഇതിനെ പുറകിലുള്ള കാരണം വിറ്റാമിൻ ഡി കുറയുന്നു എന്നതാണ്. പ്രായമാകുമ്പോഴാണ് നിങ്ങൾക്ക് ഇത്തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നത്.
എങ്കിൽ ഭക്ഷണത്തിൽ നിന്നും നമുക്ക് ആവശ്യമായ കാൽസ്യം വിറ്റാമിൻ എന്നിവ ലഭിക്കുന്നത് പ്രയാസമാണ്. പ്രായമുള്ളവരാണ് എങ്കിൽ ഇതിനു വേണ്ടി സപ്ലിമെന്റുകൾ കഴിക്കുന്നത് തന്നെയാണ് ഉത്തമം എങ്കിൽ പോലും ചില സാഹചര്യങ്ങളിൽ ഗുണം ഉണ്ടാകാറില്ല. എല്ലുകൾക്ക് ഈ വിറ്റാമിനുകളെല്ലാം വലിച്ചെടുക്കാനുള്ള ശേഷി 30 വയസ്സ് വരെയാണ് പ്രധാനമായും ഉള്ളത്.