നമ്മുടെ ശരീര സൗന്ദര്യം എന്നത് നാം എല്ലാവരും തന്നെ ആഗ്രഹിക്കുന്നതാണ്. ഇതിനുവേണ്ടി ബ്യൂട്ടിപാർലറിലും മറ്റും പോയി എത്ര പണം വേണമെങ്കിലും ചെലവാക്കാനും പലപ്പോഴും തയ്യാറാണ്. എന്നാൽ ഇത്തരത്തിൽ പണം ചെലവാക്കാതെ തന്നെ വീട്ടിൽ ഇരുന്നുകൊണ്ട്, ഈ സൗന്ദര്യം നിങ്ങൾക്ക് ലഭിക്കുകയാണ് എങ്കിൽ നിങ്ങളുടെ പണം നിങ്ങൾക്ക് പേഴ്സിൽ തന്നെ വയ്ക്കാം. ഇത്തരത്തിൽ വീട്ടിലിരുന്നു.
കൊണ്ട് ശരീര സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ഒരു എളുപ്പവഴിയാണ് പറയുന്നത്. എന്നാൽ ഇത് ഒരിക്കലും മുഖത്ത് ഉപയോഗിക്കുന്നത് അത്ര ഗുണകരമല്ല കൈകൾക്കും കാലുകൾക്കും നിറം വർദ്ധിപ്പിക്കാൻ ഈ മാർഗം ഉപയോഗപ്പെടാറുണ്ട്. പ്രധാനമായും ഇത് ചെയ്യുന്നതിനായി ആവശ്യമായി വരുന്ന വസ്തുക്കൾ ഒരു ചെറുനാരങ്ങ, ഒരു തക്കാളി, ഒരു സ്പൂൺ ബേക്കിംഗ് സോഡ എന്നിവയാണ്.
ഒരു ചെറിയ ബൗളിലേക്ക് ഒരു തക്കാളി നടു മുറിച്ച് ഇതിനകത്തുള്ള ജ്യൂസ് പിഴിഞ്ഞ് ഒഴിക്കാം. ശേഷം ഇതിലേക്ക് ഒരു നാരങ്ങയുടെ പകുതി മുറിച്ചതും നീര് പിഴിഞ്ഞെടുക്കാം. ഇതിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് ചെയ്യാൻ പോകുന്ന സമയത്ത് മാത്രമേ ഈ പാക്ക് ഉണ്ടാക്കാവൂ. ഏറ്റവും കുറഞ്ഞത്.
ഒരു ആഴ്ചയെങ്കിലും ഇത് സ്ഥിരമായി ഉപയോഗിച്ചാൽ ആണ് സ്ഥിരമായി നിങ്ങളുടെ ശരീരത്തിന്റെ നിറം വർദ്ധിക്കു. രാവിലെയോ രാത്രിയോ നിങ്ങൾക്ക് സൗകര്യമുള്ള സമയത്ത് ഈ പാക്ക് ഉപയോഗിക്കാം. ഇത് നല്ലപോലെ കൈകളിലും കാലുകളിലും തേച്ച് നന്നായി മസാജ് ചെയ്യണം. മസാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.