ഒരു വീടിന്റെ വൃത്തി കൃത്യമായി സംരക്ഷിക്കുന്നതിന് ഏറ്റവും അഭികാമ്യമായ ഒരു വസ്തുവാണ് ചൂല് എന്നാൽ വൃത്തിയാക്കാൻ ഉപയോഗിക്കുന്നുണ്ട് എങ്കിൽ കൂടിയും ഈ ചൂൽ വയ്ക്കുന്ന സ്ഥാനങ്ങളിൽ മാറ്റം ഉണ്ടാകുന്നത് വഴി വീട്ടിലെ പല രീതിയിലുള്ള ഐശ്വര്യ കേടുകളും ദുരിതങ്ങളും ഉണ്ടാകാൻ ഇടയുണ്ട് ഇത്തരത്തിൽ നിങ്ങളുടെ വീട്ടിലെ ചൂലുകൾ ഏത് സ്ഥാനത്താണ് ഇരിക്കുന്നത് എന്ന് നാം വിലയിരുത്തേണ്ടതുണ്ട്.
പ്രധാനമായും ഒരു വീട്ടിലെ കന്നിമൂലയായ കിഴക്കു പടിഞ്ഞാറ് മൂലയിൽ ഒരിക്കലും ചൂല് സൂക്ഷിക്കാൻ പാടുള്ളതല്ല. അതുപോലെ തന്നെയാണ് വടക്ക് കിഴക്കേ മൂലയായ ഈശാന കോണിലും ചൂല് സൂക്ഷിക്കുന്നത് ദോഷം ചെയ്യും. ഇത്തരത്തിൽ ദോഷം ചെയ്യുന്ന മറ്റൊരു ഭാഗമാണ് തെക്ക് കിഴക്കേ മൂലയായ അഗ്നികോണ്. ഈ മൂന്ന് ഭാഗങ്ങളും ചൂല് സൂക്ഷിക്കുന്നതിന് അത്ര അഭികാമ്യമല്ല.
ഏറ്റവും പ്രധാനമായും വീടിന്റെ വടക്കു പടിഞ്ഞാറ് മൂലയായ വായു കോണിലാണ് ചൂല് സൂക്ഷിക്കുന്നത് ഉത്തമം. ചൂല് വല്ലാതെ തേഞ്ഞുതീരുന്ന സമയത്ത് അല്ല അത് മാറ്റി പുതിയത് വാങ്ങേണ്ടത്. അല്പം പഴയതായി എന്നു കാണുമ്പോഴേ ചൂലുമാറ്റി പുതിയത് വാങ്ങുന്നതാണ് നല്ലത്. അതുപോലെതന്നെ ഒരിക്കലും ചൂല് അലക്ഷ്യമായി വീടിനകത്ത് ഇടുന്നത് അത്ര ഉചിതമല്ല.
ചൂലിന് കൃത്യമായ ഒരു സ്ഥാനം നൽകി വളരെ വൃത്തിയും ശുദ്ധവുമായി ആ ചൂല് സൂക്ഷിക്കണം. ഒരു വീട്ടിൽ അകം അടിച്ചു വാരുന്നതിനുള്ള ഒരു ചൂലും , മുറ്റം അടിച്ചുവാരുന്നതിനുള്ള ഒരു ചൂലും ഒഴികെ അധികം ചൂലുകൾ സൂക്ഷിക്കുന്നത് ഉത്തമമല്ല.