നല്ല സൂപ്പർ മീൻ കറി. ഇത്രയധികം രുചിയുള്ള ഒരു മീൻ കറിയുണ്ടെങ്കിൽ ഇനി ചോറുണ്ണുന്ന വഴി അറിയില്ല. | Tasty Fish Curry

മീൻ കറി കൂട്ടി ചോറുണ്ണാൻ ഒരുപാട് ഇഷ്ടപ്പെടുന്നവർ ഉണ്ടായിരിക്കും. മീൻ കറി കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് വളരെ വ്യത്യസ്തമായ രീതിയിൽ ഒരു മീൻ കറി പരിചയപ്പെടാം. ഇത് എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ മീൻ കറിയിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കി വെക്കാം. മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത്, ടീസ്പൂൺ കുരുമുളക്, ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം ഒരു മൺചട്ടി ചൂടാക്കാൻ വയ്ക്കുക. അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.

   

വെളിച്ചെണ്ണ ചൂടായി വന്നതിനുശേഷം അതിലേക്ക് കാൽ ടീസ്പൂൺ ഉലുവ ചേർക്കുക. ഉലുവ നിറം മാറി വരുമ്പോൾ അതിലേക്ക് ഒരു വലിയ കഷണം ഇഞ്ചി ചതച്ചത് ഇട്ടുകൊടുക്കുക. ഇഞ്ചി മൊരിഞ്ഞു വന്നതിനുശേഷം ഒരു പിടി ചുവന്നുള്ളി ചതച്ചത് ഇട്ടുകൊടുക്കുക. ശേഷം നല്ലതുപോലെ വഴറ്റിയെടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. അതിലേക്ക് നാല് പച്ചമുളക് കീറിയത് ആവശ്യത്തിന് കറിവേപ്പിലയും ഇട്ട് കൊടുക്കുക.

എല്ലാം നല്ലതുപോലെ വാടി വന്നതിനു ശേഷം തീ കുറച്ചുവെച്ച് അതിലേക്ക് രണ്ട് ടീസ്പൂൺ മല്ലിപ്പൊടി, എരുവിന് ആവശ്യമായ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് നല്ലതുപോലെ ചൂടാക്കി എടുക്കുക. പൊടികളുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് മൂന്ന് കുടംപുളി ആവശ്യത്തിനു വെള്ളം എന്നിവ ഒഴിച്ചുകൊടുക്കുക. കറി നല്ലതുപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് അരച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്തു കൊടുക്കുക. കൂടാതെ അര കപ്പ് വെള്ളവും ചേർക്കുക. അതിനുശേഷം വീണ്ടും തിളപ്പിക്കുക.

ആ നന്നായി തിളച്ചു വന്നതിനുശേഷം വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ ഇട്ടുകൊടുക്കുക ശേഷം മീൻ നല്ലതുപോലെ വേവിച്ചെടുക്കുക. മീനെല്ലാം വെന്ത് കറി കുറുകി വരുമ്പോൾ അതിലേക്ക് ഒരു നുള്ള് ഉലുവപ്പൊടിയും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് ഇറക്കി വയ്ക്കുക. പുളി പാകമാണെങ്കിൽ കുടംപുളി എടുത്ത് മാറ്റാവുന്നതാണ്. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ പച്ച വെളിച്ചെണ്ണയും ഒഴിച്ച് അടച്ചു വയ്ക്കുക. 10 മിനിറ്റ് ശേഷം എടുത്തു ഉപയോഗിക്കാവുന്നതാണ്. ഇന്ന് തന്നെ ഇതുപോലൊരു മീൻ കറി എല്ലാവരും തയ്യാറാക്കുക കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *