വൈകുന്നേരം വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു മധുര പലഹാരം പരിചയപ്പെടാം. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്. ഈ ലഡു എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് അവൽ എടുക്കുക. ഏതുതരത്തിലുള്ള അവൽ വേണമെങ്കിലും എടുക്കാവുന്നതാണ്. അതിനുശേഷം അവൽ ഒരു പാത്രത്തിൽ ഇട്ട് ചൂടാക്കിയെടുക്കുക.
കയ്യിലെടുക്കുമ്പോൾ പൊടിഞ്ഞു പോകുന്ന ഭാഗത്തിന് വറുത്ത് എടുക്കുക. അവൽ പുറത്തു വന്നതിനു ശേഷം ഇറക്കിവെച്ച ചൂടാറാൻ വയ്ക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കുക. അതിലേക്ക് മൂന്ന് ഏലക്കായ ഇട്ടുകൊടുക്കുക. കൂടാതെ അതോടൊപ്പം കാൽ കപ്പ് കശുവണ്ടി ഇട്ട് കൊടുക്കുക. എല്ലാം കൂടി മിക്സിയിൽ പൊടിച്ചെടുക്കുക. ചെറിയ തരികളായി പൊടിച്ചെടുക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.
ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിനുശേഷം അതേ മിക്സിയുടെ ജാറിലേക്ക് കുരുകളഞ്ഞ 10 ഈന്തപ്പഴം വെള്ളം ചേർക്കാതെ തന്നെ കറക്കി എടുക്കുക. ശേഷം പൊടിച്ചു വച്ചിരിക്കുന്ന അവലിൽ ഇട്ടുകൊടുക്കുക. അതിനുശേഷം കൈ കൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക. മധുരം ആവശ്യമെങ്കിൽ മാത്രം പൊടിച്ച പഞ്ചസാര ചേർത്തു കൊടുക്കാവുന്നതാണ്. അതിനുശേഷം ചെറിയ ചൂടോടുകൂടി തന്നെ ഉരുട്ടിയെടുക്കുക.
ഇഷ്ടമുള്ള വലുപ്പത്തിൽ ഉരുട്ടി എടുക്കാവുന്നതാണ്. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി രുചിയോടെ വിളമ്പാം. കുട്ടികൾക്കും മുതിർന്നവർക്കും വളരെയധികം ഇഷ്ടപ്പെടുന്ന രീതിയിൽ രുചികരമായ ഒരു ഹെൽത്തി പലഹാരം ഈ രീതിയിൽ തയ്യാറാക്കി നോക്കുക. എല്ലാവരും ഇന്ന് തന്നെ ഇതുപോലെ ഒരു പലഹാരം ഉണ്ടാക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.