സദ്യയിൽ വിളമ്പുന്ന സ്പെഷ്യൽ കൂട്ടുകറി ഇനി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം. ഇതിനു വളരെയധികം രുചിയാണ്. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് കടല വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ശേഷം അതൊരു കുക്കറിലേക്ക് ഇട്ട് അതിലേക്ക് ആവശ്യത്തിന് അര ടീസ്പൂൺ മഞ്ഞൾപൊടിയും എരുവിന് മുളക് പൊടിയും ആവശ്യത്തിനു ഉപ്പും ആവശ്യത്തിനു വെള്ളവും ഒഴിച്ച് വേവിക്കാൻ വയ്ക്കുക. അടുത്തതായി പാത്രത്തിലേക്ക് ആവശ്യത്തിനനുസരിച്ച് ചേന ചെറുതായി അരിഞ്ഞത്, പച്ചക്കായ ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
ശേഷം അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും, എരുവിന് ആവശ്യമായ മുളകുപൊടിയും, ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കാൻ വയ്ക്കുക. അടുത്തതായി ഇതിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാം അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ഇട്ട് കൊടുക്കുക. അതിലേക്ക് അര ടീസ്പൂൺ ജീരകം, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ചേർത്ത് അരച്ചെടുക്കുക. ഒരുപാട് നൈസായി അരക്കേണ്ടതില്ല.
കായയും ചേനയും വെന്തു ന്തു കഴിഞ്ഞാൽ അതിലേക്ക് കടല വേവിച്ചത് ചേർത്ത് കൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.ചേനയെല്ലാം ചെറുതായി ഉടച്ചു കൊടുക്കുക. ശേഷം അതിലേക്ക് തയ്യാറാക്കിവെച്ച അരപ്പു ചേർത്ത് കൊടുക്കുക. ശേഷം വീണ്ടും നന്നായി ഇളക്കുക. അടുത്തതായി എരിവ് ആവശ്യമെങ്കിൽ കുരുമുളകുപൊടി ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ ചൂടാക്കി പാത്രം ഇറക്കി വയ്ക്കുക. അടുത്തതായി ഇതിലേക്ക് ആവശ്യമായ വറവ് തയ്യാറാക്കാം. അതിനുവേണ്ടി ഒരു പാൻ ചൂടാക്കി അതിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
ശേഷം അതിലേക്ക് ആവശ്യത്തിന് കറിവേപ്പില ചേർക്കുക. അടുത്തതായി അരക്കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക. അതിനുശേഷം തേങ്ങ ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ ഇളക്കി കൊടുക്കുക. ശേഷം അതിലേക്ക് മൂന്നോ നാലോ വറ്റൽ മുളകും ചേർത്ത് നല്ലതുപോലെ ഇളക്കി കൂട്ടുകറിയിലേക്ക് ഇടുക. ശേഷം എല്ലാം കൂടി നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ പച്ച വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.