പഴവർഗങ്ങളിൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു പഴവർഗ്ഗം തന്നെയാണ് മുന്തിരി. മുന്തിരികൾ പല നിറത്തിൽ കാണപ്പെടുന്നു. കറുപ്പ് പച്ച ഇളം ചുവപ്പ് എന്നിങ്ങനെ നിറങ്ങളിൽ സാധാരണയായി കാണാറുണ്ട് അതുപോലെ തന്നെ പല വലുപ്പത്തിലുള്ള മുന്തിരികളും ഉണ്ട്. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യഗുണങ്ങളെപ്പറ്റി അറിയാം. മുന്തിരി ധാരാളമായി വൈറ്റമിൻ സി അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
മുന്തിരിയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ഇത് ക്യാൻസർ രോഗത്തെ തടയുന്നു. ക്യാൻസറിനു കാരണം ആകുന്ന കോശങ്ങളെയെല്ലാം ഇല്ലാതാക്കാൻ സഹായിക്കുന്നു. അതുപോലെ രക്തസമ്മർദ്ദം കുറച്ച് ഏറ്റവും സഹായിക്കുന്ന ഒന്നാണ് മുന്തിരി. മുന്തിരി സോഡിയത്തിന്റെ അളവ് കുറവായതിനാൽ സമ്മർദ്ദം ഉള്ളവർ അത് കുറയ്ക്കാനായി മുന്തിരി കഴിക്കുക. അതുപോലെ മുന്തിരി ഹൃദയ ആരോഗ്യത്തെ സംരക്ഷിക്കുന്നു.
ചില പഠനങ്ങളിലൂടെയും മുന്തിരി കഴിക്കുന്നവരിൽ ഹൃദയാരോഗ്യം മെച്ചപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. അതുപോലെ തന്നെ കൊളസ്ട്രോളിന്റെ അളവ് കുറച്ചു കൊണ്ട് ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും മുന്തിരി കഴിക്കുന്നതിലൂടെ സാധിക്കുന്നു. അതുപോലെ മുന്തിരി ഗ്ലൈസീമിക് സൂചിക കുറവായതിനാൽ പ്രമേഹരോഗം ഉള്ളവർക്കും ഇത് കഴിക്കാം. അതുപോലെ തലച്ചോറിന്റെ പ്രവർത്തനത്തെ ക്രമപ്പെടുത്തുവാനും മുന്തിരിയിലെ ആന്റിഓക്സിഡന്റുകൾ സഹായിക്കുന്നു.
കൂടാതെ എല്ലുകളുടെ ആരോഗ്യത്തെയും സംരക്ഷിക്കുന്നു. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന കാൽസ്യവും മഗ്നീഷവും ആണ് സഹായിക്കുന്നത്. അതുകൊണ്ടുതന്നെ മുന്തിരി ദിവസവും കഴിക്കുന്നത് ശീലമാക്കുക. അപ്പോൾ ഇത്രയേറെ ഗുണങ്ങളാണ് മുന്തിരിയിൽ അടങ്ങിയിരിക്കുന്നത്. ദിവസവും ഒരു പിടി മുന്തിരി കഴിക്കുന്നതിലൂടെ നല്ല ആരോഗ്യത്തെ വീണ്ടെടുക്കാൻ ശ്രമിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.