അച്ചാറുകളിൽ കൂടുതൽ ആളുകൾക്ക് കഴിക്കാൻ ഏറെ ഇഷ്ടമുള്ള ഒന്നാണ് മാങ്ങാ അച്ചാർ. മറ്റു അച്ചാറുകളിൽ നിന്നും മാങ്ങ അച്ചാറിനു ഒരു പ്രത്യേക രുചി തന്നെയാണ്. എന്നുമുണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ മാങ്ങ അച്ചാർ ഉണ്ടാക്കി നോക്കിയാലോ. അതിനായി ആദ്യം തന്നെ അച്ചാർ ഉണ്ടാക്കാനുള്ള മാങ്ങ ചെറിയ കഷണങ്ങളാക്കി മുറിച്ചു വയ്ക്കുക. അതിനുശേഷം ഒരു പാത്രത്തിൽ ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക.
നല്ലെണ്ണ ചൂടായതിനു ശേഷം തണുക്കാനായി മാറ്റിവയ്ക്കുക. അടുത്തതായി ഇതിലേക്ക് ആവശ്യമായ മസാല തയ്യാറാക്കാം. അതിനുവേണ്ടി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു മൂന്നു ടീസ്പൂൺ കടുക്, മുക്കാൽ ടീസ്പൂൺ ഉലുവ എന്നിവ ചേർത്ത് നല്ലതുപോലെ പൊടിച്ചെടുക്കുക. ശേഷം മുറിച്ചു വച്ചിരിക്കുന്ന മാങ്ങയിലേക്ക് ചേർത്തു കൊടുക്കുക.
ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അടുത്തതായി അച്ചാറിന്റെ എരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത്. അതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. മസാല എല്ലാം മാങ്ങയിൽ നന്നായി പിടിച്ചു വന്നതിനുശേഷം അതിലേക്ക് ചൂടാറിയ നല്ലെണ്ണ ചേർത്ത് കൊടുക്കുക.
അതിനുശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം അടപ്പുറപ്പുള്ള പാത്രത്തിൽ അച്ചാർ അടച്ചു വയ്ക്കുക. അതിനുശേഷം രണ്ടാഴ്ചത്തോളം അതുപോലെ തന്നെ അടച്ചു വയ്ക്കുക. തുടർന്ന് അച്ചാറിലേക്ക് എണ്ണ എല്ലാം തെളിഞ്ഞു വരുമ്പോൾ ഉപയോഗിക്കാവുന്നതാണ്. ഈ രീതിയിൽ വളരെ രുചികരമായ മാങ്ങാ അച്ചാർ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.