ഇത് സൂപ്പർ ഐഡിയ ആണല്ലോ. കഴുത്തിലും കക്ഷത്തും ഉള്ള കറുപ്പ് നിറം മാറ്റാൻ ഇത്ര എളുപ്പമായിരുന്നോ. | Easy Beauty Tips

സ്ത്രീകൾ ആയാലും പുരുഷന്മാരായാലും ഒരുപോലെ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് കഴുത്തിലും കക്ഷത്തും ഉണ്ടാകുന്ന കറുത്ത നിറം. ഇത് മാറ്റാൻ പലരും പലതരത്തിലുള്ള ക്രീമുകൾ ഉപയോഗിക്കുന്നുണ്ടാകാം. ഉപയോഗിച്ചിട്ട് ഒന്നും ഒരു മാറ്റവും ഉണ്ടാകുന്നില്ലെങ്കിൽ ഇതുപോലെ ഒന്ന് ചെയ്തു നോക്കുക. ആദ്യത്തെ മാർഗ്ഗം ഒരു ടീസ്പൂൺ പഞ്ചസാര എടുത്ത് അതിലേക്ക് പകുതി നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക അതിനുശേഷം ശരീരത്തിലെ കറുപ്പ് നിറമുള്ള ഭാഗത്ത് നന്നായി തേച്ചു കൊടുക്കുക.

   

രണ്ടുപ്രാവശ്യം ഇതുപോലെ ചെയ്താൽ നല്ല മാറ്റം ഉണ്ടാകും. അടുത്ത ഒരു മാർഗം ഒരു ടീസ്പൂൺ പാലിലേക്ക് മുക്കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർത്ത് കൊടുക്കുക. ശേഷം ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ഒരു ടീസ്പൂൺ കടലമാവ് കൂടി ചേർക്കുക. ശേഷം നല്ലതുപോലെ ഇളക്കി കറുപ്പ് നിറമുള്ള ഭാഗത്ത് 10 മിനിറ്റ് മസാജ് ചെയ്തു 15 മിനിറ്റോളം ഉണങ്ങാൻ വയ്ക്കുക.

അതിനുശേഷം കഴുകി കളയുക. അടുത്ത മാർഗ്ഗം ഒരു ടീസ്പൂൺ കാപ്പിപ്പൊടി ഒരു പാത്രത്തിലേക്ക് എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം കറുപ്പ് നിറമുള്ള ഭാഗത്ത് തേച്ചുകൊടുത്തു 15 മിനിറ്റ് ശേഷം കഴുകി കളയാം.

അടുത്ത മാർഗ്ഗം ആപ്പിൾ വിനിഗർ ഒരു ടീസ്പൂൺ എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ വെള്ളവും ചേർത്ത് മിക്സ് ചെയ്ത് ഒരു സ്പ്രേ കുപ്പിയിൽ ആക്കി കറുപ്പ് നിറമുള്ള ഭാഗത്തെല്ലാം സ്പ്രേ ചെയ്തുകൊടുക്കുക. ഈ രീതികളും ചെയ്തു നോക്കുമ്പോൾ നിങ്ങൾക്ക് നല്ല റിസൾട്ട് തന്നെ ലഭിക്കും. ഇതിൽ ഏതെങ്കിലും ഒരു മാർഗ്ഗം എല്ലാവരും ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *