ബീറ്റ്റൂട്ട്, ക്യാരറ്റ് ഉപയോഗിച്ച് ആരും ഇതുവരെ കഴിച്ചിട്ടില്ലാത്ത ഒരു കിടിലൻ വിഭവം തയ്യാറാക്കാം. ഇത് ഉണ്ടാക്കിയെടുക്കാൻ വളരെയധികം എളുപ്പമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു 20 ഈന്തപഴം കുരുകളഞ്ഞ് ചൂടുവെള്ളത്തിൽ ഇട്ടു വയ്ക്കുക. ഒരു 10 മീറ്റിനു ശേഷം മിക്സിയിലിട്ട് നല്ലതുപോലെ അരച്ചെടുക്കുക.
ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായതിനു ശേഷം അതിലേക്ക് ഒരു അര ടീസ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക. അതിനുശേഷം 15 വെളുത്തുള്ളി ചെറുതായരിഞ്ഞത്, ഒരു ചെറിയ കഷണം ഇഞ്ചി, നാലു പച്ചമുളക് ചെറുതായരിഞ്ഞത്, ആവശ്യത്തിനു കറിവേപ്പില ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക.
ചെറിയ ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ അതിലേക്ക് രണ്ട് ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത്, ഒരു ക്യാരറ്റ് ഗ്രേറ്റ് ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിനു ഉപ്പും ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. ബീറ്റ്റൂട്ടും ക്യാരറ്റും വെന്തു വന്നതിനുശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി ചേർത്ത് പൊടിയുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് അരച്ചു വച്ചിരിക്കുന്ന ഈന്തപ്പഴം ചേർത്ത് കൊടുക്കുക.
ശേഷം നല്ലതുപോലെ ഇളക്കി തിളപ്പിച്ചെടുക്കുക. ചെറുതായി തിള വരുമ്പോൾ അതിലേക്ക് അര കപ്പ് വിനാഗിരി ചേർത്ത് കൊടുക്കുക. അതിനുശേഷം നല്ലതുപോലെ കുറുക്കിയെടുക്കുക. പാകം ആയതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാം. ബീറ്റ്റൂട്ട്, ക്യാരറ്റ് ഉണ്ടെങ്കിൽ ഇതുപോലെ ഒരു വിഭവം ഇന്നുതന്നെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.