ചില ആളുകളിൽ മുഖത്തെല്ലാം ചില കറുത്ത പാടുകൾ ഉണ്ടാകും. മുഖക്കുരു വന്ന് പോയാലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങളാൽ മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ എല്ലാവർക്കും വളരെയധികം വിഷമം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. അത് മാറ്റിയെടുക്കാൻ ഒരുപാട് കാശുമുടക്കി വിലകൂടിയ പല ക്രീമുകളും നാം വാങ്ങി തേക്കുന്നു. എന്നാൽ അവയിൽ പലതും പലതരത്തിലുള്ള റിയാക്ഷനുകൾ ഉണ്ടാക്കിയേക്കാം.
എന്നാലിനി വീട്ടിലുള്ള വെറും ഒരു തക്കാളി മാത്രം ഉപയോഗിച്ചുകൊണ്ട് മുഖത്തെ കറുത്ത പാടുകൾ എല്ലാം റബ്ബർ കൊണ്ടു മായ്ച്ച പോലെ ഇല്ലാതാക്കാം. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. ആദ്യത്തെ സ്റ്റെപ് തക്കാളി മിക്സിയിൽ നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ തക്കാളി അരച്ചത് ഒരു ടീസ്പൂൺ പാലും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കുക.
അതിനു ശേഷം കഴുകിയെടുക്കുക. അടുത്ത സ്റ്റെപ്പ് ഒരു ടീസ്പൂൺ തക്കാളി അരച്ചതും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്തിളക്കി മുഖത്ത് നന്നായി സ്ക്രബ് ചെയ്യുക. അഞ്ചു മിനിറ്റെങ്കിലും നിർത്താതെ സ്ക്രബ് ചെയ്യുക. അതിനു ശേഷം മുഖം കഴുകിയെടുക്കുക. മൂന്നാമത്തെ സ്റ്റെപ്പ് ഒരു പകുതി നാരങ്ങാ പിഴിഞ്ഞു ഒരു പാത്രത്തിൽ എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ തേൻ ഒഴിച്ചു കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ തക്കാളി അരച്ചതും ചേർത്ത് കൊടുക്കുക.
നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് മുഖത്ത് തേച്ചു കൊടുക്കുക. അതിനുശേഷം 20 മിനിറ്റോളം അതുപോലെതന്നെ മുഖത്ത് വയ്ക്കുക. അതിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി എടുക്കുക. ആഴ്ചയിൽ മൂന്നു പ്രാവശ്യമെങ്കിലും തുടർച്ചയായി ചെയ്യുക. ദിവസത്തിൽ രണ്ടുപ്രാവശ്യം ഈ രീതിയിൽ ചെയ്യുക. ഉറപ്പായും മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ എല്ലാം തന്നെ നീക്കം ചെയ്യപ്പെടും. ഈ പറഞ്ഞ 3 സ്റ്റെപ്പുകൾ കൃത്യമായി തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.