യൂറിക്കാസിഡ് മൂലം ഒരുപാട് പേർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് നമുക്ക് അറിയാവുന്നതാണ്. ഇങ്ങനെ വരാനുള്ള പ്രധാന കാരണങ്ങളും അതുപോലെതന്നെ പരിഹാരങ്ങളാണ് ഇന്നിവിടെ പറയാനായി പോകുന്നത്. സാധാരണ ഒരു വ്യക്തിയിൽ യൂറിക്കാസിഡ് കൂടുന്ന സമയത്ത് അയാളുടെ കാലുകളിലും ജോയിന്റുകളിലും ഒക്കെ തന്നെ വേദന അനുഭവപ്പെടുകയും, അതേപോലെതന്നെ നീര് വയ്ക്കുന്ന ഒരു അവസ്ഥയാണ് കാണുന്നത്. പ്രോട്ടീന്റെ അളവ് കൂടുമ്പോഴാണ് യൂറിക്കാസിഡിന്റെ.
പ്രശ്നം കൂടുതലായി വരുന്നത് എന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ എല്ലാവരും പ്രോട്ടീൻ കഴിക്കുന്നവരാണ് അതിൽ കുറച്ചുപേർക്ക് മാത്രമാണ് ഇങ്ങനെ വരുന്നത്. ഇങ്ങനെയുള്ള ആളുകൾക്ക് പ്രധാനമായും ഇത് ഉണ്ടാകാനുള്ള കാരണം അമിതമായി പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുന്നതും, നമുക്ക് നമ്മുടെ ശരീരത്തിലേക്ക് മെറ്റബോളിസം ആവാതെ വരുന്ന ഒരു അവസ്ഥയാണ് ഇങ്ങനെയുള്ള ഈ പ്രശ്നങ്ങൾക്ക് കാരണമായി വരുന്നത്.
ഇങ്ങനെയുള്ളവർ പ്രധാനമായും റെഡ്മീറ്റ് ഒഴിവാക്കേണ്ടതാണ്. മട്ടൻ, ബീഫ് അതുപോലെതന്നെ പോർക്ക് എന്നിവയൊക്കെ ഇവർ ഒഴിവാക്കേണ്ടതാണ്. അതുപോലെതന്നെ പയറുവർഗങ്ങളും ഇവർക്ക് കഴിക്കാൻ പാടുള്ളതല്ല, ഇവയിൽ ഒക്കെയാണ് ധാരാളമായി പ്രോട്ടീൻസും ഒക്കെ തന്നെ അടങ്ങിയിരിക്കുന്നത്. എന്നാൽ ഇതൊക്കെ മാറ്റിവെച്ച് നമ്മൾ മരുന്നൊക്കെ കഴിച്ച് കുറയ്ക്കുകയാണെങ്കിലും.
പിന്നീട് അല്പം കഴിഞ്ഞ് വീണ്ടും കൂടി വരുന്നു. ഇതിനുള്ള പ്രധാനകാരണം എന്നത് നമ്മുടെ ശരിയല്ലാത്ത ഭക്ഷണരീതി ആണ്. കൃത്യമായ രീതിയിൽ ഭക്ഷണക്രമീകരണം നടത്തിയില്ലെങ്കിൽ ഈ പറഞ്ഞ അസുഖങ്ങൾ വീണ്ടും വന്നുചേരാനായി സാധ്യത കൂടുതലാണ്. നിങ്ങളുടെ യൂറിക്കാസിഡിനെ ഇല്ലാതാക്കാൻ ആയി കാർബോഹൈഡ്രേറ്റ് ഒഴിവാക്കി, നല്ല ഒരു ജീവിതശൈലി പാലിക്കാം.