ബ്ലീച്ച്, ക്ലോറിൻ ഒന്നും വേണ്ട. നിമിഷനേരംകൊണ്ട് തുണികളിലെ കരിമ്പൻ കളയാൻ ഇങ്ങനെയൊന്ന് ചെയ്താൽ മാത്രം മതി. | Cloth Cleaning Tips

സാധാരണ വീട്ടമ്മമാർ വീട്ടിൽ ഉപയോഗിക്കുന്ന വെള്ള തുണികളിലെ കരിമ്പൻ കളയാൻ ബ്ലീച്ച് അല്ലെങ്കിൽ ക്ലോറിൻ ഉപയോഗിച്ച് വരാറുണ്ട്. എന്നാൽ ഇനി ഇവയൊന്നും ഉപയോഗിക്കാതെ തന്നെ തുണികളിലെ കരിമ്പൻ വൃത്തിയായി കളയാം. ഇത് ചെയ്തെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. അതിനായി ഒരു ബക്കറ്റിലേക്ക് ഒരു കപ്പ് വെള്ളം ഒഴിക്കുക. അതേ അളവിൽ തന്നെ വിനാഗിരി ചേർത്ത് കൊടുക്കുക. അതിനുശേഷം കരിമ്പനടിച്ച തുണി അതിലേക്ക് മുക്കി വച്ച് കൊടുക്കുക.

   

അതിനുശേഷം തുണിയെടുത്ത് കരിമ്പന ഉള്ള ഭാഗങ്ങളിൽ കുറച്ചു ബേക്കിംഗ് സോഡാ ഇട്ടു കൊടുക്കുക. ശേഷം കൈ കൊണ്ട് നന്നായി തേച്ചുപിടിപ്പിക്കുക. അതിനുശേഷം കൈ കൊണ്ട് നന്നായി തിരുമ്മി എടുക്കുക. ശേഷം വീണ്ടും വെള്ളത്തിൽ മുക്കി വെക്കുക. പത്തു പതിനഞ്ച് മിനിറ്റിനുശേഷം തുണി എടുത്തു നോക്കുകയാണെങ്കിൽ അതിൽ യാതൊരു തരത്തിലുള്ള കരിമ്പനയും കാണാൻ സാധിക്കില്ല.

അതുപോലെതന്നെ തുണികളിൽ ഉണ്ടാകുന്ന ഇരുമ്പിന്റെ കറകൾ ഇല്ലാതാക്കുവാനും ഇതേ രീതിയിൽ തന്നെ ചെയ്തു നോക്കുക. ഇരുമ്പിന്റെ കറയെല്ലാം പെട്ടെന്ന് തന്നെ ഇല്ലാതാകും. അടുത്തതായി കരിമ്പന ഇല്ലാതാക്കാനുള്ള മറ്റൊരു മാർഗം. ഒരു പാത്രത്തിലേക്ക് കുറച്ച് വെള്ളം എടുത്ത് ചൂടാക്കാൻ വയ്ക്കുക. വെള്ളം ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ സോപ്പുപൊടി ചേർത്ത് കൊടുക്കുക.

ശേഷം നന്നായി പതഞ്ഞു വരുമ്പോൾ അതിലേക്ക് കരിമ്പന പിടിച്ച തോർത്ത് മുക്കിവയ്ക്കുക. ഒരു പത്തു പതിനഞ്ച് മിനിറ്റിനുശേഷം എടുത്ത് വൃത്തിയാക്കുക. കൂടാതെ ഒരു ബക്കറ്റിൽ കുറച്ച് ക്ലോറിൻ ഒഴിച്ച് തിളപ്പിച്ച എടുത്ത തോർത്ത് കുറച്ചു സമയം മുക്കി വയ്ക്കുകയാണെങ്കിൽ കൂടുതൽ വൃത്തിയിൽ പെട്ടെന്ന് തന്നെ വൃത്തിയായി ലഭിക്കും. ഈ രീതി ഉപയോഗിച്ച് അടുക്കളയിൽ ഉപയോഗിക്കുന്ന അഴുക്കുപിടിച്ച തുണികളും അതുപോലെ തന്നെ കുട്ടികളുടെ യൂണിഫോം, സോക്സുകൾ, വെള്ള മുണ്ടുകൾ എന്നിവയെല്ലാം തന്നെ വൃത്തിയാക്കി എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *