നല്ലതുപോലെ സോഫ്റ്റായ ഇഡ്ഡലി തയ്യാറാക്കാൻ ഇഡ്ഡലി മാവ് നന്നായി പുളിച്ചു പൊന്തി വരണം. എല്ലാ വീടുകളിലും വീട്ടമ്മമാർ രാവിലെ ഇഡലി ഉണ്ടാക്കാൻ തലേദിവസം തന്നെ അരിയും ഉഴുന്നും എല്ലാം അരച്ച് തയ്യാറാക്കി വെക്കും. എന്നാൽ ഈ ഒരു മാർഗ്ഗത്തിലൂടെ ഇഡ്ഡലി മാവ് തലേദിവസം തയ്യാറാക്കി വെക്കേണ്ടതില്ല. അരച്ച് അരമണിക്കൂറിനുള്ളിൽ തന്നെ സോഫ്റ്റായ ഇഡലി മാവ് ഉണ്ടാക്കാൻ സാധിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ഇഡലി മാവ് തയ്യാറാക്കുന്നതിനായി ഒരു പാത്രത്തിലേക്ക് 2 കപ്പ് പച്ചരി ഇതിലേക്ക് അര കപ്പ് ഉഴുന്ന് ഒരു ടീസ്പൂൺ ഉലുവ എന്നിവയെല്ലാം ചേർത്ത് നന്നായി കഴുകിയെടുക്കുക. അഞ്ചോ ആറോ പ്രാവശ്യമെങ്കിലും കഴുകിവൃത്തിയാക്കി എടുക്കണം. അതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര, ആവശ്യത്തിനു ഉപ്പ്, അര സ്പൂൺ ഇൻസ്റ്റാന്റ് യീസ്റ്റ്, കാൽ കപ്പ് ചോറ്, എന്നിവയും ചേർത്ത് എല്ലാം മുങ്ങിക്കിടക്കുന്ന അളവിൽ മാത്രം വെള്ളം ഒഴിക്കുക.
ഇതേ വെള്ളം തന്നെയാണ് അരയ്ക്കുമ്പോൾ നാം ഉപയോഗിക്കുന്നത്. ശേഷം ആറു മണിക്കൂറെങ്കിലും മൂടിവെച്ച് കുതിർക്കാൻ ആയി വെക്കുക. വീട്ടമ്മമാർ രാവിലെ ഇഡ്ഡലി ഉണ്ടാക്കാൻ തലേദിവസം ഈ രീതിയിൽ തയ്യാറാക്കി വെക്കുക്കാവുന്നതാണ്. നന്നായി കുതിർന്ന് വന്നതിനുശേഷം മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഒട്ടും തരിയില്ലാതെ തന്നെ അരക്കേണ്ടതാണ്.
അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി അരമണിക്കൂർനേരം മൂടിവെക്കുക. അതിനുശേഷം ഇഡലി തട്ട് നന്നായി ചൂടാക്കി ഇഡ്ഢലി ഉണ്ടാക്കാവുന്നതാണ്. അതിനുശേഷം ഏഴു മുതൽ 10 മിനിറ്റ് വരെ ഇഡ്ഡലി വേവിച്ചെടുക്കാം. നന്നായി വെന്തു വന്നാൽ അൽപ്പസമയം ചൂടാറിയതിനു ശേഷം കഴിക്കാവുന്നതാണ്. ഇനി വീട്ടമ്മമാർക്ക് തലേദിവസം തന്നെ ഇഡലി മാവ് തയ്യാറാക്കി വെക്കേണ്ടതില. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.