കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പുത്തൻ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കിയാലോ. ഗോതമ്പുപൊടിയും മുട്ടയും ഉണ്ടെങ്കിൽ ഈ വളരെ എളുപ്പത്തിൽ പഞ്ഞിക്കെട്ടു പോലുള്ള ഒരു ബ്രെക്ക് ഫാസ്റ്റ് തയ്യാറാക്കാം. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം അതിനായി ആദ്യം തന്നെ മൂന്ന് മുട്ട എടുത്തു പൊട്ടിച്ച് ഒരു പാത്രത്തിലേക്ക് ഒഴിക്കുക. അതിൽനിന്ന് അതിന്റെ മഞ്ഞയും വെള്ളയും വേർ തിരിച്ച് വെക്കുക.
അതിനുശേഷം മുട്ടയുടെ വെള്ള നല്ലതുപോലെ പതപ്പിച്ച് എടുക്കുക. മുട്ട പതപ്പിച്ച് എടുക്കാൻ ഏതു മാർഗം വേണമെങ്കിലും സ്വീകരിക്കാം. മുട്ട പതപ്പിക്കുമ്പോൾ അതിലേക്ക് മൂന്ന് ടീസ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. ശേഷം മുട്ട പത പോലെയാക്കുക. ശേഷം മുട്ടയുടെ മഞ്ഞയിലേക്ക് മൂന്ന് ടീസ്പൂൺ പാൽ ഒഴിക്കുക. ശേഷം നല്ലതുപോലെ അടിച്ചെടുക്കുക. ശേഷം അതിലേക്ക് അരടീസ്പൂൺ വാനില എസ്സെൻസ് ഒഴിച്ചു കൊടുക്കുക. ശേഷം നന്നായി ഇളക്കുക.
അതിലേക്ക് കാൽ കപ്പ് ഗോതമ്പ് പൊടി ഇട്ട് കൊടുത്ത് ഇളക്കിയോജിപ്പിക്കുക. കൂടാതെ അതിലേക്ക് അരടീസ്പൂൺ ബേക്കിംഗ് പൗഡർ ഇട്ടു കൊടുക്കുക. ശേഷം നന്നായി ഇളക്കി ക്രീം പരുവത്തിലാക്കുക. അതിനുശേഷം നേരത്തെ തയ്യാറാക്കിയ മുട്ടയുടെ വെള്ള ഇതിലേക്കു ചേർത്ത് കൊടുക്കുക. അതിനുശേഷം മടക്ക് പരുവത്തിൽ ഇളക്കുക. കുറേശ്ശെയായി ഇട്ടുകൊടുത്ത വേണം ഇറക്കി യോജിപ്പിക്കുവാൻ.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ ബട്ടർ ഇട്ടു കൊടുക്കുക. അതിനുശേഷം ആവശ്യത്തിനനുസരിച്ച് പാനിലേക്ക് ഒഴിക്കുക. ഒരുപാട് പരത്തി കൊടുക്കാതിരിക്കുക. ശേഷം ചെറിയ തീയിൽ അടച്ച് വേവിക്കുക. രണ്ടു ഭാഗം വേവിച്ചെടുക്കുക. അതിനുശേഷം പാത്രത്തിലേക്ക് പകർത്തി വെക്കാം. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഈ വിഭവം എല്ലാ വീട്ടമ്മമാരും ഇന്ന് തന്നെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.