സദ്യയിലും ഹോട്ടലുകളിലും കിട്ടുന്ന സ്വാദൂറും രസം നമ്മളെല്ലാം വളരെ ആസ്വദിച്ചാണ് കഴിക്കാറുള്ളത്. വീട്ടിൽ രസം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് ആ രുചി കിട്ടണമെന്നില്ല. അതിൽ അവർ ചേർക്കുന്ന പ്രത്യേക രസക്കൂട്ടുകൾ ഇനി നമുക്ക് അറിയാതെ പോവരുത്. സദ്യയിൽ കിട്ടുന്ന രസം ഇനി വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം. ഇത് എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു ചെറുനാരങ്ങ വലുപ്പത്തിൽ പുളി എടുത്ത് വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക.
അതിനുശേഷം നല്ലതുപോലെ പിഴിഞ്ഞ് പുളിവെള്ളം തയ്യാറാക്കി വയ്ക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് 2 ടീസ്പൂൺ മല്ലി, നാലു വറ്റൽ മുളക്, ഒരു ടീസ്പൂൺ കുരുമുളക്, അര സ്പൂൺ ജീരകം, കാൽ ടീസ്പൂൺ കായപൊടി, മൂന്ന് വലിയ വെളുത്തുള്ളി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് കറിവേപ്പില, ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.
അതിനുശേഷം എടുത്തു വച്ചിരിക്കുന്ന പുളി വെള്ളത്തിലേക്ക് ഒഴിച്ച് ഇളക്കിക്കൊടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക അര ടീസ്പൂൺ കടുകിട്ട് പൊട്ടിച്ച് എടുക്കുക. അതിലേക്ക് രണ്ട് വറ്റൽ മുളക് ആവശ്യത്തിന് കറിവേപ്പില ഇട്ട് ഇളക്കി ഒരു വലിയ തക്കാളി അരിഞ്ഞതും ചേർത്ത് വഴറ്റി കൊടുക്കുക.
തക്കാളി നന്നായി വഴന്നു വന്നതിനുശേഷം എടുത്തു വച്ചിരിക്കുന്ന പുളിവെള്ളം അതിലേക്ക് ഒഴിച്ച് കൊടുക്കുക. അതിലേക്ക് ആവശ്യത്തിനു ഉപ്പും മല്ലിയിലയും ചേർത്ത് നന്നായി തിളപ്പിക്കുക. നന്നായി തിളച്ചു വന്നതിനുശേഷം മറ്റൊരു പാത്രത്തിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കടുക്,ഉലുവ, പൊട്ടിച്ച് വറ്റൽ മുളക് ചേർത്ത് വറുത്ത് രസത്തിലേക്ക് ഒഴിക്കുക. വളരെ രുചികരമായ സദ്യ രസം തയ്യാറാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.