മലയാളികൾക്ക് ചോറുണ്ണാൻ പപ്പടം ഉണ്ടെങ്കിൽ അതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. എല്ലാവരും തന്നെ കടയിൽ നിന്ന് പപ്പടം വാങ്ങുന്നവർ ആയിരിക്കും. ഇനി ആരും കടയിൽ പോയി പപ്പടം വാങ്ങേണ്ട. വീട്ടിൽ തന്നെ നല്ല കറുമുറ പപ്പടം തയ്യാറാക്കാം. ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി അരക്കപ്പ് ഉഴുന്നെടുത്ത് അരിയില്ലാതെ നന്നായി പൊടിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ഇടുക.
ടീസ്പൂൺ സോഡാപ്പൊടി ചേർക്കുക. അര ടീസ്പൂൺ ഉപ്പ് ചേർക്കുക. ശേഷം കൈ കൊണ്ട് നന്നായി യോജിപ്പിക്കുക. അതിലേക്ക് കുഴക്കുന്നതിന് ആവശ്യമായ വെള്ളം വെള്ളം ചേർക്കുക. 10 ടീ സ്പൂൺ വെള്ളം ഒഴിക്കുക. ശേഷം കൈ കൊണ്ട് നന്നായി കുഴച്ചെടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ നല്ലെണ്ണ കൂടി ചേർത്തു കൊടുക്കുക.
അതിനുശേഷം ഒരു പ്രതലത്തിലിട്ട് നല്ലതുപോലെ കൈകൊണ്ട് കുഴച്ചെടുക്കുക. മാവ് ചെറുതായി നീട്ടിയും മടക്കിയും കൈകൊണ്ട് അമർത്തി പരത്തിയെടുക്കുക. കൈ ഉപയോഗിച്ച് വലിച്ച വലിച്ചു കുഴച്ചെടുക്കുക ഒരു 15 മിനിറ്റ് എങ്കിലും കുഴയ്ക്കുക. അതിനുശേഷം നീളത്തിൽ ഉരുട്ടിയെടുക്കുക. അത് ചെറിയ കഷണങ്ങളാക്കി മുറിക്കുക. അതിനുശേഷം ആവശ്യത്തിന് മൈദ പൊടിയിട്ട് കനം കുറഞ്ഞു നല്ലതുപോലെ പരത്തിയെടുക്കുക.
അതിനുശേഷം നല്ല വെയിലത്ത് വച്ച് ഉണക്കിയെടുക്കുക. പപ്പടം നല്ലതുപോലെ ഉണങ്ങിയതിനു ശേഷം എണ്ണയിൽ വറുത്തെടുക്കുക. ഇനി ആരും പപ്പടം വാങ്ങാൻ ആയി കടയിലേക്ക് പോകേണ്ട ഈ രീതിയിൽ വളരെ എളുപ്പത്തിൽ തന്നെ പപ്പടം വീട്ടിൽ തയ്യാറാക്കാം. അതിനായി അരക്കപ്പ് ഉഴുന്ന് മാത്രം മതി. എല്ലാവരും തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.