കുക്കർ ഉണ്ടെങ്കിൽ അരമണിക്കൂർ കൊണ്ട് നല്ല കട്ടിയുള്ള തൈര് ഉണ്ടാക്കിയെടുക്കാം. പുളി ഉള്ളതും പുളി ഇല്ലാത്തതുമായ തൈര് കിട്ടാൻ വീട്ടിലുള്ള ഈ സാധനം മാത്രം ചേർത്ത് കൊടുത്താൽ മതി. എങ്ങനെയാണ് ചെയ്യുന്നതെന്ന് പരിചയപ്പെടാം. ആദ്യം തന്നെ ഒരു പാക്കറ്റ് പാല് ഒരു പാത്രത്തിൽ ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ചെടുക്കുക.
നന്നായി തിളച്ച് വന്നതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി ചെറുതായി ചൂടാറാൻ വക്കുക. ശേഷം ചെറിയ ചൂടിൽ നല്ല പുളിയുള്ള കട്ടത്തൈര് 2 ടീസ്പൂൺ ചേർത്തിളക്കുക. അതിനുശേഷം ഒരു കുക്കർ അടുത്ത് അതിനകത്ത് ഒരു പാത്രം ഇറക്കി വെച്ച് പാത്രത്തിലേക്ക് തിളപ്പിച്ച വെള്ളം ഒഴിച്ചു കൊടുക്കുക. അതിലേക്ക് പാലിന്റെ പാത്രം ഇറക്കിവെക്കുക. ശേഷം പാൽ പാത്രം മൂടി അതോടൊപ്പം കുക്കറും മൂടി വെക്കുക.
ഒരു മണിക്കൂറിനുശേഷം എടുത്തുനോക്കിയാൽ പുളിയില്ലാത്ത കട്ടിത്തൈര് ലഭിക്കും.അടുത്ത ഒരു മാർഗം ഒരു മൺ പാത്രത്തിലേക്ക് ചൂടാക്കിയ പാൽ ഒഴിച്ചു കൊടുക്കുക. ചെറിയ ചൂടാറിയശേഷം 2 ടീ സ്പൂൺ തൈര് ചേർത്തിളക്കുക. ശേഷം തെർമൽ കുക്കർ എടുക്കുക. അതിനകത്തേക്ക് ഈ മൺപാത്രത്തെ ഇറക്കിവെക്കുക. അതിനുശേഷം അതിലേക്ക് രണ്ടുമൂന്ന് ഉലുവ മണികൾ ഇട്ടു കൊടുക്കുക. ശേഷം പാത്രം അടയ്ക്കുക.
കുക്കർ അടച്ച് ഒരു മണിക്കൂർ കഴിഞ്ഞതിനു ശേഷം തുറന്നു നോക്കുക. നല്ല പുളിയുള്ള കട്ട തൈര് ലഭിക്കും. ഒരു ചില്ലു പാത്രത്തിലേക്ക് ഒഴിച്ച് ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കാവുന്നതാണ്. ഈ രീതിയിൽ വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ പുളി ഉള്ളതും പുളി ഇല്ലാത്തതുമായ തൈര് ഉണ്ടാക്കിയെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.