വീട്ടിൽ മാറാല ശല്യം രൂക്ഷമായി തുടരുന്നുണ്ടോ. ഒരു വട്ടം ഇങ്ങനെ ചെയ്താൽ മാറാല ഇനി ഒരിക്കലും വരില്ല. | Easy Cleaning Tips

എല്ലാ വീടുകളിലും എത്ര വൃത്തിയാക്കിയാലും വീണ്ടും വീണ്ടും വന്ന് വീടെല്ലാം വൃത്തികേട് ആകുന്ന ഒന്നാണ് മാറാല. ഇന്ന് വൃത്തിയാക്കിയാൽ ആ ഭാഗത്ത് നാളെ വീണ്ടും വരുന്നു. എല്ലാ വീട്ടമ്മമാർക്കും എപ്പോഴും പണി തരുന്ന ഒന്നാണ് മാറാല. മാറാല ഇനി ഒരിക്കലും വരാതിരിക്കാനുള്ള ഒരു സൂത്രം ചെയ്തു നോക്കാം. അതിനായി ആദ്യം തന്നെ കുറച്ച് നാരങ്ങാ എടുത്ത് മിക്സിയിലിട്ട് വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. അതിനുശേഷം കുറച്ച് പച്ച വെള്ളത്തിലേക്ക് അരിച്ച് ഒഴിക്കുക.

   

അതിലേക്ക് രണ്ടോ മൂന്നോ ടീസ്പൂൺ വിനാഗിരിയും ചേർത്ത് കൊടുക്കുക. രണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം മാറാല വൃത്തിയാക്കാൻ ഉപയോഗിക്കുന്ന കോലുകൊണ്ട് ആദ്യം തന്നെ അതെല്ലാം വൃത്തിയാക്കിയെടുക്കുക. അതിനുശേഷം മാറാല കോലിൽ ചെറിയൊരു തുണി ചുറ്റി തയ്യാറാക്കിയ വെള്ളത്തിൽ മുക്കി മാറാല പിടിച്ച ഭാഗത്ത് എല്ലാം തന്നെ നല്ലതുപോലെ തേച്ചു കൊടുക്കുക.

കുറെ നാളത്തേക്ക് മാറാല വരാതിരിക്കാൻ ഇതു വളരെയധികം സഹായകമാണ്. ഈ വെള്ളം ഉപയോഗിച്ച് ഈച്ച വരുന്ന ഭാഗത്ത് എല്ലാം തുടച്ചു കൊടുത്താൽ ഈച്ച വരുന്നതിനെ ഒഴിവാക്കാം. അതുപോലെതന്നെ അടുക്കളയിൽ ഉപയോഗിക്കാൻ പറ്റുന്ന മറ്റൊരു ടിപ്പ് നോക്കാം. സ്റ്റീൽ പാത്രങ്ങളും മറ്റും കുറെ ഉപയോഗിച്ചതിനു ശേഷം പെട്ടെന്ന് തന്നെ മങ്ങി പോകാറുണ്ട്. സ്റ്റീൽ പാത്രങ്ങളെ പുതിയത് പോലെയാക്കാൻ കഞ്ഞി വെള്ളത്തിൽ 10 മിനിറ്റ് മുക്കി വയ്ക്കുകയാണെങ്കിൽ പാത്രങ്ങൾക്കെല്ലാം നല്ല തിളക്കം കിട്ടും.

അതുപോലെതന്നെ കുക്കറിൽ ചോറ് വെക്കുന്നവർക്ക് അധികം വെള്ളം പുറത്തേക്ക് തെറിച്ചു പോകാതിരിക്കാൻ അതിനകത്ത് ഒരു സ്പൂൺവച്ച് കൊടുത്താൽ മാത്രം മതി. അതുപോലെ കുക്കറിൽ പറ്റിപ്പിടിക്കുന്ന കരിഞ്ഞ പാടുകൾ കളയാൻ ഇപ്പോൾ ഒരു പരിഹാരമാർഗ്ഗം ഉണ്ട്. കരിഞ്ഞ കുക്കറിനകത്ത് ഒരു പകുതി നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ, ആവശ്യത്തിന് വെള്ളം, പാത്രം കഴുകുന്ന ഏതെങ്കിലും സോപ്പ് ഇട്ട് നന്നായി തിളപ്പിക്കുക. കറയെല്ലാം ഇളകി വന്നതിനുശേഷം സോപ്പ് ഉപയോഗിച്ച് പാത്രം വൃത്തിയാക്കി എടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *