വഴിയരികിൽ ഈ ചെടിയെ കണ്ടവരുണ്ടോ. എങ്കിൽ ഇതിന്റെ പേര് പറയാമോ. ഇതിന്റെ അൽഭുത ഗുണങ്ങളെപ്പറ്റി അറിയാം. | Health Benefits Of Cheroola

നാട്ടിൽ പുറത്തെ വഴിയരികിലും പറമ്പുകളിലും ധാരാളമായി കണ്ടുവരുന്ന ചെടി ആണ് ചെറൂള. ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയ ഈ ചെടിയെ അധികം ആർക്കും തന്നെ അറിയില്ല. ആയുർവേദത്തിൽ ദശപുഷ്പങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ചെറൂള. ബലി പൂവ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഈ ചെടിയുടെ ഇലക്കാണു ഏറ്റവും കൂടുതൽ ഔഷധഗുണമുള്ളത്.

   

ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്നതിനും വൃക്കരോഗങ്ങൾക്കും വളരെ ഉപകാരപ്രദമാണ് ചെറൂള. രക്തസ്രാവം, കൃമി ശല്യം, മൂത്ര തടസം എന്നിവയ്ക്കെല്ലാം ഇത് വളരെയധികം ഗുണം ചെയ്യും. മൂത്രാശയ രോഗങ്ങൾക്ക് ഇത് ആയുർവേദത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഒറ്റമൂലിയാണ്. ശരീരത്തിലുണ്ടാകുന്ന പല വേദനകൾക്കും ചെറൂള ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് പതിവാക്കിയാൽ വേദനയെല്ലാം തന്നെ പെട്ടന്നു ഇല്ലാതാകും.

നടുവേദനയ്ക്കും ഇത് വളരെ പെട്ടന്നു ശമനം ഉണ്ടാക്കുകയും ചെയ്യും. കിഡ്നി സ്റ്റോൺ പോലുള്ള മൂത്രാശയ രോഗങ്ങൾക്ക് ചെറുളയുടെ ഇലയെടുത്ത് കഷായംവെച്ച് കുടിക്കുന്നത് വളരെ നല്ല മരുന്നാണ്. അതുപോലെ തന്നെ ചെറൂളയുടെ ഇല മോരിൽ ചേർത്ത് കഴിക്കുന്നത് പ്രമേഹരോഗത്തിന് പരിഹാരമാണ്.

കുട്ടികൾക്കും മുതിർന്നവർക്കും ഓർമശക്തി വർധിപ്പിക്കാൻ ചെറൂള നെയ്യിൽ കാച്ചി ദിവസവും കഴിക്കുന്നത് നല്ലതാണ്. ചെറൂള ഇട്ടു തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നത് ക്രിമി ശല്യം ഇല്ലാതാക്കുന്നു. മൂത്രാശയസംബന്ധമായ രോഗങ്ങൾക്കും ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്നതിനും വളരെ ഉപകാരപ്രദമായ ഒരു ഔഷധസസ്യമാണ് ചെറൂള. ഇനിയും ഈചെടിയെ നിസാരമായി കാണാതെ ഉപയോഗപ്പെടുത്തുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *