തക്കാളി തീയൽ ഉണ്ടാക്കാൻ ഇനി തേങ്ങയുടെ ആവശ്യമില്ല. തേങ്ങയില്ലാതെ തന്നെ നല്ല കൊഴുപ്പുള്ള തക്കാളി തീയൽ ഉണ്ടാക്കിയെടുക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് പരിചയപ്പെടാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായ ശേഷം അതിലേക്ക് അരടീസ്പൂൺ ഇഞ്ചി, അര ടീസ്പൂൺ വെളുത്തുള്ളി, രണ്ടു വലിയ സവാള ചെറുതായി അരിഞ്ഞത്, 10 ചെറിയ ചുവന്നുള്ളി ചെറുതായി അരിഞ്ഞത്, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക.
സവോള നന്നായി വഴന്നു വന്നതിനുശേഷം അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി ചേർത്ത് പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നതുവരെ നന്നായി ഇളക്കി യോജിപ്പിക്കുക. നന്നായി പകമായതിനുശേഷം അതിൽ നിന്നും പകുതി എടുത്ത് മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക. ശേഷം പാനിലേക്ക് അരക്കപ്പ് വെള്ളത്തിൽ ഒരു നാരങ്ങ എളുപ്പത്തിൽ വാളൻ പുളി ചേർത്ത് പിഴിഞ്ഞ് ഇതിലേക്ക് ഒഴിക്കുക.
ശേഷം ആവശ്യത്തിന് ഉപ്പും ചേർക്കുക. അതിനുശേഷം നല്ലതുപോലെ തിളപ്പിച്ച് കുറുക്കി എടുക്കുക. അതേസമയം മാറ്റിവെച്ച സവോള കുറച്ച് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. അതിനുശേഷം കറി തിളച്ചത്തിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം ആവശ്യത്തിനു വെള്ളവും ചേർത്ത് കൊടുക്കുക. വീണ്ടും തിളപ്പിക്കുക ശേഷം രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിലേക്ക് അര ടീസ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക.
ശേഷം തക്കാളി വേവിച്ചെടുക്കുക. മറ്റൊരു പാനിലേക്ക് ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് അരടീസ്പൂൺ ഉലുവ ചേർക്കുക ശേഷം ആവശ്യത്തിന് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിലേക്ക് വറ്റൽ മുളക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് വറുത്തെടുത്ത് കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം ഇറക്കി വെക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.