ഇറച്ചിക്കറി ഉണ്ടാക്കാൻ ഇനി ഇറച്ചിയുടെ ആവശ്യമില്ല. ഇന്നു തന്നെ ഉണ്ടാക്കൂ. ഇതിന് ഉഗ്രൻ ടേസ്റ്റ് ആണ്. | Simple Masala Curry

നല്ല മസാലയിട്ട് വച്ച കോഴിക്കറി കഴിക്കാൻ എന്താ രുചി. കോഴി കഴിക്കാത്തവർക്ക് ആ രുചി അറിയാൻ വഴിയില്ല. എന്നാൽ ഇപ്പോൾ കോഴി കഴിക്കാത്തവർക്കും ഇറച്ചിക്കറിയുടെ അതെ രുചിയിൽ കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പരിചയപ്പെടാം. അതിനായി ആദ്യം തന്നെ ഒരു പാനിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക. അതിലേക്ക് അരക്കപ്പ് തേങ്ങകൊത്ത് ഇട്ടുകൊടുത്ത് വറുത്തെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക. അതെ എണ്ണയിലേക്ക് 2 ചെറിയ കഷണം കായം ഇട്ടു കൊടുക്കുക.

   

അതിലേക്ക് അരടീസ്പൂൺ ചെറിയ ജീരകം, കാൽ ടീസ്പൂൺ ഉലുവ, ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. അതിലേക്ക് ഒരു വലിയ സവാള ചെറുതായി അരിഞ്ഞത്, എരുവിന് അനാവശ്യമായ പച്ചമുളക്, ആവശ്യത്തിനു കറിവേപ്പില, ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. നന്നായി വഴന്നു വന്നതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക.

അതിനുശേഷം ഒരു മിക്സിയുടെ ജാർ ലേക്ക് നേരത്തെ വറുത്തുവച്ചിരിക്കുന്ന തേങ്ങയും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് അരച്ചെടുക്കുക. ശേഷം അതേ പാനിലേക്ക് തീ കുറച്ച് വച്ച് 2 ടീസ്പൂൺ മുളകുപൊടി, രണ്ട് ടീസ്പൂൺ മല്ലി പൊടി, അര ടീസ്പൂൺ മഞ്ഞൾപൊടി പൊടി ചേർത്ത് പൊടികളെല്ലാം നന്നായി മൂപ്പിച്ചെടുക്കുക. അതിനുശേഷം 2 തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.

അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അരക്കിലോ മത്തങ്ങ മീഡിയം വലിപ്പത്തിൽ അരിഞ്ഞത് ഇടുക. അതിലേക്ക് അരച്ച് വെച്ചിരിക്കുന്ന അരപ്പ് ചേർക്കുക. കറിയിലേക്ക് ആവശ്യമായ വെള്ളവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനു ശേഷം നന്നായി തിളപ്പിച്ച്‌ എടുക്കുക. മത്തങ്ങ നന്നായി വെന്തു എണ്ണ എല്ലാം തെളിഞ്ഞു വന്നശേഷം ഇറക്കി വെക്കാം. ശേഷം രുചിയോടെ വിളമ്പാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *