ചോറ് മാത്രം മതി. നല്ല പഞ്ഞിപോലുള്ള അപ്പം ഉണ്ടാക്കിയെടുക്കാം. ഇത് നിങ്ങളെ കൊതിപ്പിക്കും. | Soft Appam Recipe

നല്ല സോഫ്റ്റായ പഞ്ഞി പോലുള്ള അപ്പം കഴിക്കാൻ എല്ലാവർക്കും വളരെ ഇഷ്ടമാണ്. കുട്ടികൾക്ക് രാവിലെയും വൈകുന്നേരവും ഒരുപോലെ കഴിക്കാൻ പറ്റുന്ന ഒരു ഭക്ഷണപദാർത്ഥമാണ് അപ്പം. ചോറ് ചേർക്കാതെ തന്നെ നല്ല സോഫ്റ്റായ അപ്പം ഉണ്ടാക്കിയെടുക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് അഞ്ച് ടീസ്പൂൺ ചോറ് ചേർക്കുക.

   

അതിലേക്ക് ഒന്നര കപ്പ് ചെറിയ ചൂടുവെള്ളം ഒഴിക്കുക. ശേഷം നന്നായി അരച്ചെടുക്കുക. അതിലേക്ക് 150 ഗ്രാം അരിപ്പൊടി ചേർക്കുക. അതിലേക്ക് 50 ഗ്രാം പഞ്ചസാര ചേർക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളവും ഒഴിക്കുക. ശേഷം നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് ഒഴിച്ച് മാറ്റിവെക്കുക. ഇതിലേക്ക് മുക്കാൽ ടീസ്പൂൺ ഈസ്റ്റ് ചേർക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.

മാവ് നന്നായി പൊന്തി വരുന്നതിനു രണ്ടു മണിക്കൂറെങ്കിലും അടച്ചു മാറ്റി വെക്കുക. മാവ് നല്ലതുപോലെ പൊന്തി വന്നതിനുശേഷം അപ്പം ഉണ്ടാക്കുന്ന പാത്രം എടുത്ത് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് എല്ലാ ഭാഗത്തും പുരട്ടുക. ശേഷം ആ പത്രത്തിന്റെ പകുതി മാവൊഴിക്കുക. അതിനു ശേഷം ആവിയിൽ അര മണിക്കൂർ നേരത്തേക്ക് വേവിച്ചെടുക്കുക.

വെന്തോ എന്ന് പരിശോധിക്കാൻ ഒരു ടൂത്ത് പിക് കൊണ്ട് കുത്തി നോക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. ചൂട് മാറിയതിനുശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാവുന്നതാണ്. ഈ രീതിയിൽ വളരെ സോഫ്റ്റായ അപ്പം തേങ്ങ ചേർക്കാതെ തന്നെ ഉണ്ടാക്കിയെടുക്കാം. എല്ലാ വീട്ടമ്മമാരും ഇന്നു തന്നെ ഉണ്ടാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *