ഈ സൂത്രം ആരും ഇതുവരെ പറഞ്ഞു തന്നിലല്ലോ. കിച്ചൻ സിങ്ക് ഇതുപോലെ വൃത്തിയാക്കിയാൽ എന്നും വെട്ടിത്തിളങ്ങും. | Easy Kitchen Tips

വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം അടുക്കള വൃത്തിയാക്കുക എന്നത് ഒരുപാട് സമയമെടുക്കുന്ന ജോലിയാണ്. ജോലിക്ക് പോകുന്ന വീട്ടമ്മമാരെ സംബന്ധിച്ചെടുത്തോളം വളരെ എളുപ്പ മാർഗത്തിൽ അടുക്കള വൃത്തിയാക്കുന്ന വഴികൾ തേടുന്നവർ ആയിരിക്കും. അടുക്കളയിലെ കിച്ചൻ സിങ്ക് എത്ര സോപ്പ് ഇട്ട് കഴുകിയാലും വാങ്ങിയത് പോലുള്ള തിളക്കം ഉണ്ടാകണമെന്നില്ല. ഈ രീതിയിൽ വൃത്തിയാക്കുകയാണെങ്കിൽ കിച്ചൻ സിങ്ക് പുതിയത് പോലെ നിലനിൽക്കും. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം.

   

അതിനായി ഒരു ടീസ്പൂൺ ബേക്കിംഗ് സോഡാ കിച്ചൻ സിങ്കിന്റെ വെള്ളം പോകുന്ന ഭാഗത്തായി ഇട്ടു കൊടുക്കുക. അതിനുശേഷം ഒരു സ്പ്രേ ബോട്ടിൽ എടുത്തത് അതിലേക്ക് കുറച്ച് വെള്ളം ഒഴിക്കുക. ശേഷം ഏതെങ്കിലും ഡിഷ് വാഷ് കുറച്ചു ഒഴിച്ചു കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് സിങ്കിന്റെ എല്ലാ ഭാഗത്തും നന്നായി സ്പ്രേ ചെയ്യുക.

അതിനുശേഷം എടുത്തു വച്ചിരിക്കുന്ന സോഡാപ്പൊടി സിങ്കിന്റെ എല്ലാ ഭാഗത്തേക്ക് ഇട്ടു കൊടുക്കുക. ശേഷം ഒരു ടിഷ്യു പേപ്പറിലോ അല്ലെങ്കിൽ തുണിയിലോ കുറച്ച് വിനാഗിരി ഒഴിച്ച് പൈപ്പിന് ചുറ്റുമായി വച്ചു കൊടുക്കുക. അതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് എല്ലാ ഭാഗവും ഉരച്ചു കൊടുക്കുക. ശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കിയെടുക്കുക. ശേഷം വെള്ളം ഉപയോഗിച്ച് കഴുകുക.

കഴുകിയതിനുശേഷം ഒരു തുണി കൊണ്ട് വെള്ളം എല്ലാം തന്നെ തുടച്ചുമാറ്റുക. അതിനുശേഷം ഒരു തുണിയിൽ അല്പം വിനാഗിരി ഒഴിച്ച് സിങ്കിന്റെ എല്ലാ ഭാഗത്തും തുടക്കുക. ഈ രീതിയിൽ ആഴ്ചയിൽ രണ്ടു പ്രാവശ്യം എങ്കിലും ചെയ്യുകയാണെങ്കിൽ കിച്ചൻ സിങ്ക് ബ്ലോക്ക് ഉണ്ടാകാതെ വൃത്തിയായി സൂക്ഷിക്കാം. ഇന്ന് തന്നെ ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *