കുപ്പി ഉണ്ടെങ്കിൽ വീട്ടിലെ മാറാല ഞൊടിയിടയിൽ ഇല്ലാതാക്കാം . ഇതുവരെ ഇത് അറിയാതെ പോയല്ലോ ഈശ്വരാ. | Home Cleaning Tip

വീട് വൃത്തിയാക്കുമ്പോൾ വീട്ടമ്മമാരെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് മാറാല. ഇന്നു വൃത്തിയാക്കിയാൽ നാളെ അതേ സ്ഥലത്ത് വീണ്ടും മാറാല വീണ്ടും വന്ന് ബുദ്ധിമുട്ടിക്കുന്നു. മാറാല ഇല്ലാതാക്കാൻ മാറാല കോല് വാങ്ങാനും ഒരുപാട് പൈസ ചെലവാക്കുന്നുണ്ട്. എന്നാൽ ഇനി വീട്ടിൽ ഉപയോഗിക്കാത്ത മൂന്നു കുപ്പി ഉണ്ടെങ്കിൽ മാറാല കോലു വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം.

   

ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ മൂന്ന് കുപ്പി എടുക്കുക. അതിനുശേഷം അതിന്റെ അടിവശം മുറിച്ചുകളയുക. അതിനുശേഷം കുപ്പിയുടെ വായ് ഭാഗത്തിനു കുറച്ച് താഴെയായി കുപ്പിയുടെ അടിയിൽ നിന്നും ചെറിയ വീതിയിൽ നാരുകൾ പോലെ കുപ്പി മുറിച്ചെടുക്കുക.

കുപ്പി മുഴുവനായും ഈ രീതിയിൽ മുറിച്ചെടുക്കുക. എടുത്തു വച്ചിരിക്കുന്ന മൂന്നു കുപ്പിയും ഈ രീതിയിൽ തയ്യാറാക്കുക. അതിനുശേഷം അതിൽ രണ്ടു കുപ്പികളുടെ മാത്രം മുടിയുള്ള ഭാഗത്തിന് കുറച്ച് താഴെയായി മുറിച്ചുമാറ്റുക. അതിനുശേഷം മൂടിയുള്ള കുപ്പിയുടെ മൂടിയുള്ള ഭാഗത്തിന് താഴെയായി പശ തേച്ച് ബാക്കി രണ്ട് കുപ്പികളും ഒന്നിന് മീതെ മറ്റൊന്നായി ഒട്ടിച്ചു കൊടുക്കുക.

അതിനുശേഷം മൂടിയുള്ള കുപ്പിയുടെ വായ് ഭാഗത്തായി ഒരുകോല് കയറ്റി കൊടുക്കുക. അതിനുശേഷം ഇത് ഉപയോഗിച്ച് മാറാല ഉള്ള ഭാഗങ്ങളെല്ലാം വൃത്തിയാക്കി എടുക്കാവുന്നതാണ്. ഈ രീതിയിൽ വളരെ കുറച്ച് ചെലവിൽ തന്നെ ഉപകാരപ്രദമായ ഒരു മാറാല കോല് വീട്ടിൽ തയ്യാറാക്കി എടുക്കാം. ഇന്ന് തന്നെ ചെയ്തുനോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *