നല്ല പുഴുങ്ങിയ കപ്പയ്ക്കൊപ്പം നല്ല സ്വാദൂറും മീൻ മുളകിട്ടത് കഴിക്കാൻ വളരെ രുചിയാണ്. കുറച്ചു സാധനങ്ങൾ മാത്രം മതി രുചിയൂറും കറി തയ്യാറാക്കി എടുക്കാൻ. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന മീൻ മുളകിട്ടകറി ഉണ്ടാക്കി നോക്കാം. അതിനായി ആദ്യം തന്നെ ഒരു മൺചട്ടി യിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചു കൊടുക്കുക.
നന്നായി ചൂടായ ശേഷം അര ടീസ്പൂൺ ഉലുവ ചേർത്ത് ചെറുതായി മൂപ്പിച്ചെടുക്കുക. ശേഷം ആവശ്യത്തിന് കറിവേപ്പില ഇട്ടു കൊടുക്കുക. അതിലേക്ക് ഒരു കപ്പ് ചുവന്നുള്ളി, ഒരു ടീസ്പൂൺ വെളുത്തുള്ളി, ഒരു ടീസ്പൂൺ ഇഞ്ചി, എന്നിവ ചേർത്ത് നന്നായി മൊരിയിച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് 3 ടീസ്പൂൺ മുളകുപൊടി, 2 ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾപൊടി എന്നിവയെല്ലാം ചേർത്ത് ആവശ്യത്തിന് അല്പം വെള്ളം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ശേഷം വഴറ്റിവെച്ചതിലേക്ക് ഇട്ട് കൊടുക്കുക. പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നതുവരെ നന്നായി വഴറ്റിയെടുക്കുക. ശേഷം മൂന്ന് കുടംപുളിയും ആവശ്യത്തിന് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് മുടി വെച്ച് നന്നായി തിളപ്പിച്ചെടുക്കുക. നന്നായി തിളച്ചു വന്നതിനു ശേഷം എടുത്തു വച്ചിരിക്കുന്ന മീൻ ചേർക്കുക.
മീൻ നന്നായി വെന്തു വരുന്നതുവരെ നന്നായി തിളപ്പിക്കുക. നന്നായി തിളച്ച് വന്ന ശേഷം രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് ഇറക്കി വെക്കാം. വളരെ രുചികരവും പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്നതുമായ മീൻ മുളകിട്ടത് തയ്യാർ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.