ചോറുണ്ണാൻ ഒരുപാട് കറികളുടെ ഒന്നും ആവശ്യമില്ല. വളരെ രുചികരമായ ഒരു കറി ഉണ്ടെങ്കിൽ അതുമാത്രം മതി. 10 മിനിറ്റ് കൊണ്ട് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഉള്ളി കറി ഉണ്ടാക്കി നോക്കാം. വളരെ കുറച്ച് സാധനങ്ങൾ കൊണ്ടു തന്നെ എളുപ്പത്തിൽ ഒരു കറി തയ്യാറാക്കി എടുക്കാം. അതിനായി ആദ്യം തന്നെ ഒരു പാനിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി വന്നതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക.
ശേഷം ആവശ്യത്തിന് കറിവേപ്പിലയും ഇട്ടു കൊടുക്കുക. അതിലേക്ക് അരിഞ്ഞുവെച്ച ഒരു കപ്പ് ചെറിയ ഉള്ളി ചേർത്ത് കൊടുക്കുക. അതിലേക്ക് മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക. ശേഷം നന്നായി വഴറ്റിയെടുക്കുക. ഉള്ളി നല്ല ഗോൾഡൻ കളർ ആവുന്നത് വരെ വഴറ്റിയെടുക്കുക.
നന്നായി വഴന്നു വന്നതിനുശേഷം ഒന്നര ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ ഉലുവപ്പൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു നുള്ള് കായപ്പൊടി, എന്നിവ ചേർത്ത് തീ കുറച്ചുവെച്ച് നന്നായി വഴറ്റിയെടുക്കുക. പൊടികളുടെ പച്ചമണം എല്ലാം മാറി വന്നതിനുശേഷം ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി എടുത്ത് വെള്ളത്തിൽ കലക്കി ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് കറിക്ക് ആവശ്യമായ വെള്ളവും ചേർക്കുക.
ചൂടുവെള്ളം തന്നെ ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. കറി നന്നായി തിളച്ച് കുറുകി വന്നതിനുശേഷം അതിലേക്ക് അര ടീസ്പൂൺ ശർക്കര പൊടിച്ചത് ഇട്ട് ഇളക്കുക. അതിനുശേഷം ചെറുതായി ഒന്ന് കുറുക്കിയെടുക്കുക. നന്നായി കുറുകി വന്നാൽ മറ്റൊരു പാത്രത്തിലേക്ക് പകർത്തി കഴിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.