പലതരം ആവശ്യങ്ങൾക്കായി പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നവരാണ് ഓരോ വീട്ടമ്മമാരും. എന്നാൽ കുറച്ചു നാൾ ഉപയോഗിച്ചതിന് ശേഷം പ്ലാസ്റ്റിക് പാത്രങ്ങളുടെ നിറമെല്ലാം മങ്ങി പോകുന്നതും കറ പിടിക്കുന്നതും പതിവാണ്. പിന്നീട് അവയെല്ലാം ഉപേക്ഷിച്ചു തള്ളിക്കളയുകയാണ് പതിവ്. എന്നാൽ ഇതുപോലെ ചെയ്യുകയാണെങ്കിൽ പത്രങ്ങൾ കളയേണ്ടതിന്റെ ആവശ്യകത ഇല്ല.
ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ചെറിയ ചൂടു വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം ഏതെങ്കിലും ഒരു ഡിഷ്‌വാഷ് ആവശ്യത്തിന് ഒഴിച്ചു കൊടുക്കുക. അതിനുശേഷം വൃത്തിയാക്കേണ്ട പ്ലാസ്റ്റിക് പാത്രങ്ങൾ അതിൽ മുക്കി വയ്ക്കുക. ശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് വൃത്തിയാക്കുക.
പാത്രങ്ങളിലെ കറകൾ പോകുന്നതിനു വളരെയധികം ഗുണകരമായിരിക്കും. പത്രങ്ങളിലെ എണ്ണ മെഴുക്ക് പോകാൻ ഉള്ള മറ്റൊരു വഴി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും രണ്ട് ടീസ്പൂൺ വിനാഗിരിയും ചേർത്ത് ഇളക്കുക. ഇത് വൃത്തിയാക്കേണ്ട പാത്രങ്ങളിൽ എല്ലാം നന്നായി തേച്ചു പിടിപ്പിക്കുക. 10 മിനിറ്റിന് മാറ്റിവെക്കുക. ശേഷം സോപ്പുപയോഗിച്ച് വൃത്തിയാക്കിയെടുക്കുക.
അതുപോലെ തന്നെ പ്ലാസ്റ്റിക് പാത്രങ്ങളിലെ ചീത്ത മണം ഇല്ലാതാക്കാൻ പാത്രം കഴുകി തുണികൊണ്ട് തുടച്ച് അതിൽ അല്പം പേപ്പർ കഷണങ്ങൾ ഇട്ട് അടച്ചുവയ്ക്കുക. വാഷർ ഉള്ള പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ആ പാത്രത്തിൽ ഭക്ഷണസാധനങ്ങൾ വെച്ച് ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി അതിനുശേഷം അടച്ചുവയ്ക്കുക. ഇത്തരം എളുപ്പ മാർഗ്ഗത്തിലൂടെ പ്ലാസ്റ്റിക് പാത്രങ്ങൾ എപ്പോഴും പുതിയത് പോലെ നിർത്താം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.