പഞ്ഞിപോലൊരു ഇടിയപ്പം. ഇടിയപ്പം ഉണ്ടാക്കാൻ ഇനി അരിപൊടി വേണ്ട. ഇത് ഇതുവരെ ആരും കഴിച്ചിട്ടുണ്ടാവില്ല. | Soft Wheat Idiyappam

ബ്രേക്ക്ഫാസ്റ്റിനു ഇടിയപ്പം കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാകില്ല. ഇടിയപ്പം തന്നെ വ്യത്യസ്തമായ രൂപത്തിലും രുചിയിലും ഉണ്ടാക്കുന്നവർ ഉണ്ട്. ഇടിയപ്പം ഉണ്ടാക്കാൻ അരിപ്പൊടിയുടെ ആവശ്യം ഇനി ഇല്ല. ഗോതമ്പുപൊടി കൊണ്ട് നല്ല സോഫ്റ്റായ ഇടിയപ്പം ഇനി തയ്യാറാക്കാം. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ 2 കപ്പ് ഗോതമ്പ് പൊടി ഇട്ട് ചെറു തീയിൽ വറുത്തെടുക്കുക.

   

കൈവിടാതെ തന്നെ ഇളക്കിക്കൊണ്ടിരിക്കുക. പൊടിയുടെ പച്ചമണമെല്ലാം മാറി വരുന്നത് വരെ വറുത്തെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. അടുത്തതായി ഒരു പാത്രത്തിൽ രണ്ടു കപ്പ് വെള്ളം ചൂടാക്കാൻ വെക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക. വെള്ളം നന്നായി തിളച്ചു വന്നതിനുശേഷം വറുത്തുവെച്ച ഗോതമ്പുപൊടി യിലേക്ക് കുറേശ്ശെയായി ചേർത്ത് നന്നായി ഇളക്കി കൊടുക്കുക.

ഒട്ടും കട്ടയില്ലാതെ ഇളക്കി എടുക്കണം. അതിനുശേഷം ചെറിയ ചൂടോടുകൂടി നല്ലതുപോലെ കൈകൊണ്ട് മാവ് കുഴച്ചെടുക്കുക. ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ഒഴിച്ചു കൊടുക്കേണ്ടതാണ്. ശേഷം ഒരു പത്ത് മിനിറ്റ് നന്നായി കുഴച്ചെടുക്കുക. അതിനുശേഷം ഇടിയപ്പം ഉണ്ടാക്കുന്ന സേവനാഴിയിലേക്ക് മാവ് കുറേശ്ശെയായി നിറച്ചു കൊടുക്കുക. അതുപോലെ തന്നെ ഇടിയപ്പം ഉണ്ടാക്കുന്ന പാത്രത്തിൽ അൽപ്പം എണ്ണ തടവി കൊടുക്കുക.

അതിനുശേഷം അതിലേക്ക് കുറച്ച് ഇടിയപ്പം പിഴിയുക. ആവശ്യമെങ്കിൽ കുറച്ച് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം അതിനുമുകളിലായി വീണ്ടും ഇടിയപ്പം പിഴിയുക. അതിനു ശേഷം ആവിയിൽ ഒരു 10 മിനിറ്റ് എങ്കിലും വേവിച്ചെടുക്കുക. ഇനി അരിപൊടി ഇല്ലാതെ തന്നെ നല്ല സോഫ്റ്റായ ഇടിയപ്പം ഉണ്ടാക്കിയെടുക്കാം. ഇന്നുതന്നെ എല്ലാ വീട്ടമ്മമാരും ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *