മഴക്കാലം ആയാലും വേനൽ കാലം ആയാലും വീട്ടിൽ ഒരുപോലെ കാണപ്പെടുന്ന ഒന്നാണ് ഈച്ചകൾ. ഈച്ച മനുഷ്യന്റെ ആരോഗ്യത്തിന് വളരെയധികം ദോഷകരമായ ഒന്നാണ്. ഈച്ച വന്നിരുന്ന ഭക്ഷണം കഴിക്കാൻ ഇടവരുകയാണെങ്കിൽ അത് ആരോഗ്യത്തിന് ഗുരുതരമായ അസുഖങ്ങൾ പിടികൂടാൻ സാധ്യത ഉണ്ടാക്കുന്നു. അതുകൊണ്ടുതന്നെ ഈച്ചകളെ വീട്ടിൽ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.
എത്ര പ്പെട്ടെന്ന് ഒഴിവാക്കുന്നു അത്രയും നല്ലതാണ്. ഈച്ചയെ വീട്ടിൽ നിന്നും അകറ്റാൻ പല വഴികളും നോക്കി പരാജയപെട്ടു പോയവരാണോ നിങ്ങൾ. എന്നാൽ കർപ്പൂരം ഉപയോഗിച്ച് വീട്ടിൽ ഈച്ച വരുന്നത് ഉടനടി തടയാം. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് വെള്ളം എടുക്കുക. അതിലേക്ക് നാലോ അഞ്ചോ കർപ്പൂരം പൊടിച്ച് ഇട്ടു കൊടുക്കുക.
അതിനുശേഷവും വെള്ളത്തിൽ നന്നായി അലിയിച്ചെടുക്കുക. കർപ്പൂരത്തിന്റെ മണം ഈച്ചക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. ശേഷം കാൽ ടീസ്പൂൺ സോഡാ പൊടി വെള്ളത്തിൽ ഇട്ട് നന്നായി അലിയിച്ചെടുക്കുക. അതിനുശേഷം വീട്ടിൽ തറ എല്ലാം തുടച്ചു വൃത്തിയാക്കി കഴിഞ്ഞാൽ തയ്യാറാക്കിയ ഈ വെള്ളം ഉപയോഗിച്ച് ഒന്നുകൂടെ തുടച്ചെടുക്കുക.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഈച്ചയുടെ ശല്യം ഉടനടി ഇല്ലാതാക്കാം. തറയിൽ മാത്രമല്ല ഈച്ച വന്നിരിക്കുന്ന ഏതൊരു സ്ഥലത്തും തയ്യാറാക്കിയ ഈ ലായിനി ഉപയോഗിച്ച് തുടച്ച് എടുക്കാവുന്നതാണ്. ഇനി വീട്ടമ്മമാർക്ക് വളരെ എളുപ്പത്തിൽ തന്നെ ഈച്ചകളെ വീട്ടിൽ നിന്നും ഇല്ലാതാക്കാം. ഇന്നുതന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.