ഏതു നേരവും കഴിക്കാൻ ഒരുപോലെ പറ്റുന്ന ഭക്ഷണമാണ് ചപ്പാത്തി. ജോലിക്ക് പോകുന്നവരെ സംബന്ധിച്ചിടത്തോളം ചപ്പാത്തി ആയിരിക്കും കൂടുതൽ കഴിക്കാറുള്ളത്. എന്നും ഒരു പോലുള്ള ചപ്പാത്തി മാത്രം കഴിച്ചു മടുത്തു പോയവരാണോ നിങ്ങൾ എന്നാൽ ഇനി ചപ്പാത്തി ഇതുപോലെ തയ്യാറാക്കി നോക്കൂ. അതിനായി ആദ്യം തന്നെ നല്ല പഴുത്ത പഴം എടുത്ത് ഒരു പാത്രത്തിലേക്ക് ചെറിയ കഷ്ണങ്ങളാക്കി ഇടുക. അതിലേക്ക് കാൽ ടീസ്പൂൺ ഉപ്പ് ചേർക്കുക ശേഷം നന്നായി ഉടച്ചെടുക്കുക. ശേഷം അതിലേക്ക് രണ്ട് കപ്പ് ഗോതമ്പുപൊടി ഇട്ട് കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഓയിലും ചേർത്ത് നന്നായി കുഴച്ചെടുക്കുക.
ആവശ്യത്തിന് വെള്ളവും ചേർത്ത് സോഫ്റ്റ് ആകുന്നതുവരെ പത്ത് മിനിറ്റോളം നിർത്താതെ കുഴച്ചെടുക്കുക. അതിനുശേഷം കുറച്ച് എണ്ണ തടവി 15 മിനിറ്റ് അടച്ച് മാറ്റിവയ്ക്കുക. അതിനുശേഷം ചെറിയ ഉരുളകളായി ഉരുട്ടി നല്ലതുപോലെ പരത്തിയെടുക്കുക. ശേഷം അതിലേക്ക് എണ്ണ പുരട്ടി അതിനുശേഷം നാലായി മടക്കി എടുക്കുക. ശേഷം ആവശ്യത്തിന് എണ്ണ ഒഴിച്ച് ഒന്നുകൂടി പരത്തി കൊടുക്കുക. ശേഷം ആവശ്യത്തിന് എണ്ണ ഒഴിച്ച് ചുട്ട് എടുക്കാവുന്നതാണ്. ഇതിന്റെ കൂടെ കഴിക്കാൻ പെപ്പർ ചിക്കൻ തയ്യാറാക്കാം. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് മൂന്ന് ടീ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
അതിലേക്ക് ഒന്നര ടീസ്പൂൺ വെളുത്തുള്ളി ഒരു ടീസ്പൂൺ ഇഞ്ചി ആവശ്യത്തിനു കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, എന്റെ ടീസ്പൂൺ കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് ചിക്കൻ ഇട്ട് കൊടുക്കുക. ചെറുതായി വറുത്തെടുത്ത് മാറ്റിവെക്കുക. ശേഷം അതേ പാനിലേക്ക് 3 സവാള അരിഞ്ഞത് ഇട്ട് വഴറ്റിയെടുക്കുക. ശേഷം ഒരു ടീസ്പൂൺ വെളുത്തുള്ളി ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായരിഞ്ഞത് രണ്ട് പച്ചമുളക് കറിവേപ്പില ഇട്ട് കൊടുക്കുക.
ശേഷം 2 സ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ചെറുഞ്ചീരകപ്പൊടി, ഒരു ടീസ്പൂൺ പെരുംജീരകം, മുക്കാൽ ടീസ്പൂൺ ഗരം മസാല, അരടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു സ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് വഴക്ക് അതിലേക്ക് രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വേവിച്ചെടുക്കുക. ശേഷം വറുത്തു വെച്ച ചിക്കൻ ഇട്ട് ഇളക്കിക്കൊടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ കുരുമുളക് പൊടി ഇട്ട് കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു കപ്പ് ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. കറി നല്ലതുപോലെ കുറി വന്നുകഴിഞ്ഞാൽ ഇറക്കി വയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.