ഭക്ഷണത്തിൽ കറികളുടെ സ്ഥാനം വളരെ വലുതാണ്. ജോലിക്ക് പോകുന്ന വീട്ടമ്മമാർക്ക് വൈകുന്നേരങ്ങളിൽ പെട്ടന്ന് ഉണ്ടാക്കാൻ കഴിയുന്നതും രുചികരവുമായ ഒരു കറി തയ്യാറാക്കിയെടുക്കാം. ഇതിന് മസാലകളുടെ ആവശ്യമോ ഉള്ളി വരേണ്ടതും ഇല്ല. വെറും 5 ചേരുവകൾ കൊണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ രുചികരമായ കടലക്കറി തയ്യാറാക്കി എടുക്കാം. ഇത് തയ്യാറാക്കാൻ ആദ്യം തന്നെ ഒരു കുക്കറിലേക്ക് ആവശ്യത്തിന് എണ്ണയൊഴിച്ച് അതിലേക്ക് നാല് ഏലക്കായ, രണ്ടു കറുകപ്പട്ട, ഒരു വലിയ തക്കോലം എന്നിവ ചേർത്ത് നന്നായി മൊരിച്ചെടുക്കുക.
ശേഷം അതിലേക്ക് ആവശ്യത്തിന് കടല, ഒരു വലിയ സവാള അരിഞ്ഞത്, രണ്ടു ഉരുളൻ കിഴങ്ങ് ചെറുകഷ്ണങ്ങളായി അരിഞ്ഞത്, ഒരു വലിയ കഷ്ണം ക്യാരറ്റ് കഷ്ണങ്ങളാക്കിയത്, നാല് പച്ചമുളക് അരിഞ്ഞത്, ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് എരുവിന് ആവശ്യമായ കുരുമുളകുപൊടിയും ഒന്നര ഗ്ലാസ് വെള്ളവും ചേർത്ത് കുക്കറിൽ അടച്ചുവെച്ച് വേവിച്ചെടുക്കുക. രണ്ടു മൂന്നു വിസിൽ കൊണ്ടുതന്നെ കടല നന്നായി വെന്തു വരുന്നതാണ്.
എല്ലാം നന്നായി വെന്തതിനുശേഷം തുറന്ന് അതിലേക്ക് 10 ബീൻസ് അരിഞ്ഞത് ചേർക്കുക. ബീൻസ് നന്നായി മുടി വെച്ച് വേവിച്ചെടുക്കുക. ചേരുവകളെല്ലാം നന്നായി വെന്തു വന്നതിനുശേഷം ഇതിലേക്ക് ഒരു കപ്പ് തേങ്ങാപ്പാൽ ചേർക്കുക. തേങ്ങാപ്പാല് പകരമായി ഒരു കപ്പ് പശുവിൻപാൽ ചേർത്താലും മതി. ചെറുതായൊന്ന് തിളച്ചു വന്നതിനുശേഷം കാൽ ടീസ്പൂൺ ഗരം മസാലയും ആവശ്യത്തിനു ഉപ്പും ചേർത്ത് തീ ഓഫ് ചെയ്ത് ഇറക്കിവെക്കാം.
അടുത്തതായി ഒരു ചട്ടിയിൽ ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കി അതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞതോ അല്ലെങ്കിൽ സവോള അരിഞ്ഞതോ കൂടെ ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് വറുത്ത് താളിച്ച് എടുക്കുക. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു കറിയാണിത്. ചോറ്, ചപ്പാത്തി, ബ്രെഡ്, പത്തിരി എന്നിവയുടെ കൂടെ എല്ലാം വളരെ രുചികരമായി കഴിക്കാൻ സാധിക്കുന്ന കറിയാണിത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.