ഒരു മുട്ട മാത്രം മതി. ഇതുവരെ കാണാത്ത നാലുമണി പലഹാരം ഉണ്ടാക്കി എല്ലാവരെയും കൊതിപ്പിക്കാൻ.

മുട്ടകൊണ്ട് ധാരാളം പലഹാരങ്ങൾ തയ്യാറാക്കാറുണ്ട്. ഒരു മുട്ട ഉണ്ടെങ്കിൽ വയറുനിറയെ കഴിക്കാൻ നാലുമണി പലഹാരം തയ്യാറാക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് നാലു വലിയ വെളുത്തുള്ളി, മുക്കാൽ ടീസ്പൂൺ പെരുംജീരകം, ഒരു ടീസ്പൂൺ മുളകുപൊടി, രണ്ട് ടീസ്പൂൺ നാരങ്ങാനീര്, അല്ലെങ്കിൽ ഒരു ടീസ്പൂൺ വിനിഗർ ചേർത്താലും മതി, അര ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി കറക്കി എടുക്കുക.

   

ശേഷം അതിലേക്ക് 5 ടീ സ്പൂൺ ഓയിൽ ഒഴിച്ച് ഒന്നുകൂടി കറക്കി എടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കി ഒരു സവാള ചെറുതായി അരിഞ്ഞത്, ഒരു സ്പൂൺ വെളുത്തുള്ളി അരിഞ്ഞത്, ഒരു ടീസ്പൂൺ ഇഞ്ചി അരിഞ്ഞത്, എരുവിനു ആവശ്യമായ പച്ചമുളക്, ചേർത്ത് നന്നായി വഴറ്റിയെടുക്കുക.

വഴന്നു വന്നതിനുശേഷം അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒന്നര ടീസ്പൂൺ മല്ലിപൊടി, അര ടീസ്പൂൺ കുരുമുളക് പൊടി, അര ടീസ്പൂൺ ഗരം മസാല എന്നിവയും ക്യാരറ്റ്, ക്യാബേജ്, ബീറ്റ്റൂട്ട് ഇവയെല്ലാം നന്നായി ഗ്രേറ്റ് ചെയ്ത എടുത്തതും ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പച്ചക്കറി എല്ലാം നന്നായി വെന്തു വന്നതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക. ശേഷം അതിലേക്ക് ഒരു ഉരുളൻകിഴങ്ങ് പുഴുങ്ങിയതും ചേർത്ത് നന്നായി കൈ കൊണ്ട് തിരുമ്മി എടുക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച സോസും ചേർത്ത് ഇളക്കി യോജിപ്പിക്കുക.

അതിനു ശേഷം ചെറിയ ഉരുളകളായി ഉരുട്ടി ചെറുതായൊന്നു പരത്തി എടുക്കുക. ശേഷം ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ചൊഴിക്കുക മറ്റൊരു പാത്രത്തിൽ പൊടിച്ച ബ്രേഡും തയ്യാറാക്കി എടുത്തു വയ്ക്കുക. ശേഷം തയ്യാറാക്കിവെച്ച ഓരോ ഉരുളയും മുട്ടയിൽ മുക്കി പൊടിച്ച ബ്രെഡിൽ പൊതിഞ്ഞെടുത്ത് ചൂടായ എണ്ണയിൽ വറുത്ത് എടുക്കാവുന്നതാണ്. ഒരു മുട്ടകൊണ്ട് രുചികരമായ ഒരു പലഹാരം വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *