10 മിനിറ്റിൽ കുക്കറിൽ രുചികരമായ ഒരു മുട്ടക്കറി തയ്യാറാക്കി എടുക്കാം. ഇനി ബ്രേക്ക്ഫാസ്റ്റ് ഏതായാലും കറി ഇതു മാത്രം മതി. | Easy Egg Curry

രാവിലെ ബ്രേക്ഫാസ്റ്റ് ഏതു തന്നെയായാലും കൂടെ കഴിക്കാൻ രുചികരമായ ഒരു മുട്ട കറി തയ്യാറാക്കാം. 10 മിനിറ്റ് കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ഈ മുട്ട കറി തയ്യാറാക്കി എടുക്കാം. അതിനായി 3 മുട്ട പുഴുങ്ങിയെടുക്കുക. ശേഷം ഒരു കുക്കറിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായതിനു ശേഷം കാൽ ടീസ്പൂൺ പെരുംജീരകം ചേർത്തു കൊടുക്കുക. അതിനുശേഷം 3 സവാള ചെറുതായി അരിഞ്ഞത്, 2 പച്ചമുളക് കീറിയത്, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി വഴറ്റി എടുക്കുക.

   

സവാള ചെറുതായി വഴന്നു വന്നതിനുശേഷം അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപൊടി, എരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. പൊടികളുടെ പച്ചമണം എല്ലാം മാറിയതിനുശേഷം. മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക. ശേഷം കുക്കർ അടച്ചു വെച്ച് നാലു വിസിൽ വരുന്നത് വരെ കാത്തിരിക്കുക. അതിനുശേഷം കുക്കർ തുറന്ന് അതിലേക്ക് രണ്ട് വലിയ തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.

അതോടൊപ്പം കറിവേപ്പിലയും ചേർത്ത് കൊടുക്കുക. ശേഷം തക്കാളി വേവിച്ച് എടുക്കുക. ശേഷം മറ്റൊരു പാത്രത്തിൽ ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ചൂടായശേഷം അതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ഗരം മസാല, കാൽ ടീസ്പൂൺ കശ്മീരി മുളകുപൊടി ചേർത്ത് ചൂടാക്കിയെടുക്കുക. അതിനുശേഷം കറിയിലേക്കൊഴിക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.

ആവശ്യമെങ്കിൽ കറിയിലേക്ക് വെള്ളം ചേർത്ത് കൊടുക്കുക. വെള്ളം ചേർക്കുന്നതെങ്കിൽ ചൂടുവെള്ളം തന്നെ ചേർത്തു കൊടുക്കുക. അതിനുശേഷം പുഴുങ്ങി വച്ചിരിക്കുന്ന മുട്ട ചേർത്ത് കൊടുത്തത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനു ശേഷം പാത്രം അടച്ചു വച്ച് 5 മിനിറ്റ് വേവിക്കുക. പാകം ആയതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി രുചിയോടെ വിളമ്പാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *