ഇതുവരെ ആരും ചെയ്തുനോക്കാത്ത ബീറ്റ്റൂട്ട് അച്ചാർ. ഇതുപോലെ ഉണ്ടാക്കി നോക്കൂ. ചോറുണ്ണാൻ ഇതുമാത്രം മതി.

ഏതു ഭക്ഷണപദാർഥം ഉപയോഗിച്ചുകൊണ്ടും അച്ചാർ ഉണ്ടാക്കാം. പച്ചക്കറി മാത്രമല്ല ഇറച്ചി കൊണ്ടും എല്ലാം അച്ചാറുകൾ ഉണ്ടാകാറുണ്ട്. എന്നാൽ വളരെ വ്യത്യസ്തമായ രീതിയിൽ ഒരു ബീറ്റ്റൂട്ട് അച്ചാർ ഉണ്ടാക്കി നോക്കാം. അതിന് ആദ്യം തന്നെ അര കിലോ ബീറ്റ്റൂട്ട് എടുത്ത് ചെറിയ കഷ്ണങ്ങളാക്കി അരിയുക. അതിനുശേഷം ഒരു പാൻ എടുത്ത് അതിൽ അല്പം എണ്ണയൊഴിച്ച് കഷ്ണങ്ങളാക്കിയ ബീറ്റ് റൂട്ട് ഇട്ട് വറുത്തെടുക്കുക. നന്നായി വറുത്ത് വന്നതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർന്ന് വെക്കുക.

   

ശേഷം അതേ പാനിലേക്ക് അഞ്ച് ടീ സ്പൂൺ നല്ലെണ്ണ ഒഴിച്ച് നന്നായി ചൂടാക്കിയെടുക്കുക. എണ്ണ നന്നായി ചൂടായതിനുശേഷം അതിൽനിന്നും മൂന്ന് ടീ സ്പൂൺ നല്ലെണ്ണ മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. ശേഷം പാനിലേക്ക് ഒരു ടീസ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക. നന്നായി പൊട്ടിയതിനുശേഷം ഒരു ടീസ്പൂൺ ഉലുവ ചേർക്കുക. നന്നായി മൂത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് കറിവേപ്പില ചേർക്കുക.

ശേഷം എരുവിന് ആവശ്യമായ പച്ചമുളകും 10 വെളുത്തുള്ളി അരിഞ്ഞതും ഒരു കഷ്ണം ഇഞ്ചി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. നന്നായി വഴറ്റിയശേഷം അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് കായപ്പൊടി, എന്നിവ ചേർത്ത് ചെറുതീയിൽ വെച്ച് ഒരു മിനിറ്റോളം നന്നായി മൂപ്പിച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക് അര കപ്പ് വിനാഗിരി ചേർത്ത് ഇളക്കിയോജിപ്പിക്കുക.

ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ചതിനുശേഷം വറുത്തുവെച്ച ബീറ്റ്റൂട്ട് ഇട്ട് മൂന്നു മിനിറ്റോളം നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം പാത്രം ഇറക്കിവെച്ച് തണുക്കാനായി മാറ്റി വയ്ക്കുക. ശേഷം അച്ചാറ് പകർത്തുന്ന പാത്രത്തിലേക്ക് മാറ്റി നേരത്തെ മാറ്റിവെച്ച നല്ലെണ്ണ അതിനു മുകളിലായി ഒഴിക്കുക. ശേഷം അടച്ചുവെച്ച് സൂക്ഷിക്കാവുന്നതാണ്. എത്രനാൾ വേണമെങ്കിലും ഇതുപോലെ തയ്യാറാക്കിയാൽ ബീറ്റ്റൂട്ട് അച്ചാർ കേടു വരാതെ സൂക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *