ദൈവമേ ഇത്ര രുചിയോ. അരിപൊടിയും പഴവും ഉണ്ടെങ്കിൽ ആവി പറക്കും നാലുമണി പലഹാരം ഉണ്ടാക്കാം.

വ്യത്യസ്തമായ നാലുമണി പലഹാരങ്ങൾ കഴിക്കാനും ഉണ്ടാക്കാനും ഇഷ്ടപ്പെടുന്നവരാണ് ഓരോ വീട്ടമ്മമാരും. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ പുതിയ പുതിയ നാലു മണി പലഹാരങ്ങൾ ഉണ്ടാക്കാൻ വീട്ടമ്മമാർ ശ്രമിച്ചുകൊണ്ടേയിരിക്കും. ഇപ്പോൾ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന സാധനങ്ങൾ കൊണ്ട് രുചികരമായ നാലുമണി പലഹാരം കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കാം.

   

അരിപ്പൊടിയും പഴവും ശർക്കരയും ചേർത്ത് 10 മിനിറ്റിൽ തയ്യാറാക്കാം രുചികരവും ആരോഗ്യപ്രദമായ നാലുമണി പലഹാരം. അതിനായി നല്ല പാകമായ നാല് ചെറുപഴം എടുക്കുക. ഒരു പാത്രത്തിൽ ഇട്ട് നന്നായി ഉടച്ചെടുക്കുക. അതിലേക്ക് അരക്കപ്പ് ശർക്കര ചേർക്കുക. ശർക്കര അലിയിചോ അല്ലാതെയോ ചേർക്കാവുന്നതാണ്.

അതിലേക്ക് അരക്കപ്പ് അരിപ്പൊടി, അരക്കപ്പ് തേങ്ങ ചിരകിയത്, അരസ്പൂൺ ചെറിയ ജീരകം, അര സ്പൂൺ ഏലക്കാപ്പൊടി, കാൽ സ്പൂൺ ഉപ്പ്, ഒരു സ്പൂൺ നെയ്യ്, ഒരു സ്പൂൺ കറുത്ത എള്ള് എന്നിവ ചേർത്ത് കൈ കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം വാഴയില എടുത്ത് മീഡിയം വലിപ്പത്തിലുള്ള ചതുര കഷണങ്ങളാക്കി വെട്ടിയെടുക്കുക.

ശേഷം വാഴയില കോൺ ആകൃതിയിൽ മടക്കുക. അതിലേക്ക് തയ്യാറാക്കിവെച്ച മിശ്രിതം നിറക്കുക. ശേഷം ചെറുതായൊന്ന് മടക്കി കൊടുക്കുക. അതിനുശേഷം 20 മിനിറ്റ് എങ്കിലും ആവിയിൽ വെച്ച് വേവിച്ച് എടുക്കുക. ചൂടാറിയതിനു ശേഷം കഴിക്കാവുന്നതാണ്. വളരെ പെട്ടെന്ന് തന്നെ ആരോഗ്യകരവും രുചികരവുമായ നാലുമണി പലഹാരം ഇതുപോലെ തയ്യാറാക്കിയെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *