അടുക്കളയിലെ ജോലി ചെയ്തുതീർക്കുന്നതിനാണ് വീട്ടമ്മമാർക്ക് ഒരുപാട് സമയം ആവശ്യമായി വരുന്നത്. രുചികരമായ കറികൾ ഉണ്ടാക്കി അത് മറ്റുള്ളവർക്ക് നൽകി കഴിക്കുന്നവർ എല്ലാം നല്ല അഭിപ്രായം പറയുന്നതിൽ പരം സന്തോഷം മറ്റൊന്നുമില്ല. അതിനെല്ലാം തന്നെ ഒത്തിരി സമയവും അധ്വാനവും വേണ്ടിവരും. എന്നാൽ ഇപ്പോൾ വളരെ പെട്ടെന്ന് തന്നെ രുചികരമായ ഭക്ഷണം തയ്യാറാക്കാം. കൂടാതെ ഭക്ഷണപദാർത്ഥങ്ങൾ ദീർഘനാൾ സൂക്ഷിച്ചു വയ്ക്കുന്നത് പലപ്പോഴും സാധ്യമാകാത്ത കാര്യമാണ്.
ഫ്രിഡ്ജിൽ വെച് സൂക്ഷിച്ചാൽ പോലും കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അവയെല്ലാം കേടുവരുന്നു. എന്നാൽ ഇപ്പോൾ വീട്ടമ്മമാരുടെ ഇത്തരം പ്രശ്നങ്ങൾക്ക് ചെറിയ മാർഗ്ഗങ്ങളിലൂടെ വളരെ വേഗത്തിൽ പരിഹാരമുണ്ടാക്കാം. ഫ്രിഡ്ജ് ഉള്ള വീടുകളിലെ വീട്ടമ്മമാർ ദോശമാവ് കുറച്ചധികം ദിവസത്തേക്ക് ഉണ്ടാക്കി സൂക്ഷിക്കുന്നവരാണ്. എന്നാൽ മൂന്ന് നാല് ദിവസത്തിനുള്ളിൽ തന്നെ മാവ് പുളിച്ചു കേടാകുന്നു.
എന്നാൽ ഒരാഴ്ചത്തോളം ദോശമാവ് കേടാകാതിരിക്കണമെങ്കിൽ ദോശമാവിന്റെ മുകളിലായി നന്നായി കഴുകി വൃത്തിയാക്കിയ ഒരു തളിർത്ത വെറ്റില ഇട്ട് മൂടിവക്കുക. ഇങ്ങനെ ചെയ്താൽ ദോശമാവ് ഒരാഴ്ചയോളം പുളിക്കാതെ സൂക്ഷിക്കാം. അതുപോലെതന്നെ കാലത്തെ പലഹാരത്തിനൊപ്പം നിത്യേനെ ഉണ്ടാക്കുന്ന കറിയാണ് കടലക്കറി. കടലകറിക്ക് കൊഴുപ്പ് കിട്ടാനായി തേങ്ങാപ്പാൽ ചേർക്കുകയോ തേങ്ങ അരച്ചു ചേർക്കുകയോ ആണ് ചെയ്യുന്നത്. എന്നാൽ ഇപ്പോൾ മറ്റൊരുവിധത്തിൽ കടലക്കറിക്ക് കൊഴുപ്പ് കൂട്ടാം.
കടല വേവിക്കുമ്പോൾ അതിൽനിന്നും കുറച്ചു മാറ്റിവെക്കുക. ഈ കടല കൈകൊണ്ട് നന്നായി ഉടച്ച് കറി വെന്തുവരുമ്പോൾ ചേർക്കുകയാണെങ്കിൽ കറിക്ക് നല്ല കൊഴുപ്പ് ഉണ്ടാകും. അതുപോലെ ചിരകിവെച്ച തേങ്ങ കേടാകാതിരിക്കാൻ ചിരകിയ തേങ്ങ ഒരു പ്ലാസ്റ്റിക് കവറിൽ ഇട്ട് ഫ്രീസറിൽ വയ്ക്കുക. ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. ഇത്തരം ചെറിയ മാർഗ്ഗങ്ങളിലൂടെ ഇനി അടുക്കളയിലെ ജോലി വളരെ എളുപ്പത്തിൽ ചെയ്ത് തീർക്കാം. കൂടുതൽ വിശദാംശങ്ങൾക്ക് വീഡിയോ സന്ദർശിക്കുക.