ഫൈബ്രോയ്ഡ് മുഴകൾ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഗർഭാശയങ്ങളിൽ ഉണ്ടാകുന്ന മുഴകളാണ് ഫൈബ്രോയ്ഡുകൾ. ഇത് ക്യാൻസർ അല്ല ക്യാൻസർ അല്ലാത്ത മുഴകളാണ് ഫൈബ്രോയ്ഡ് മുഴകൾ എന്ന് പറയുന്നത്. ഇതുകാരണം രോഗികൾക്ക് ആർത്തവസമയത്ത് കൂടുതൽ ആയിട്ടുള്ള ബ്ലീഡിങ് ഉണ്ടാകും അതുപോലെതന്നെ ആർത്തവസമയത്ത് വയറുവേദന ഉണ്ടാകും .ചില ആളുകളിൽ ഫൈബ്രോയ്ഡ് മുഴകൾ മുന്നിലേക്കും പുറകോട്ടും തള്ളി അവിടെ തടസ്സങ്ങൾ ഉണ്ടാക്കി അതായത് മൂത്രതടസ്സം വരാം മലബന്ധം വരാം ,പുറം വേദന വരാം, കാലുകടച്ചിൽ പ്രശ്നങ്ങളുണ്ടാകാം.
ഇതാണ് ഫൈബ്രോയ്ഡ് മുഴകളുടെ രോഗലക്ഷണങ്ങൾ. ഇത്തരം രോഗികൾ സ്കാൻചെയ്ത് ഫൈബ്രോയ്ഡ് മുഴകൾ ആണ് എന്ന് കണ്ടെത്തി കഴിഞ്ഞാൽ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവർക്ക് ആദ്യം ഈ മരുന്ന് കൊടുത്തു നോക്കൂ അത് കഴിഞ്ഞിട്ടും ശരിയായില്ലെങ്കിൽ സാധാരണ നമ്മുടെ നാട്ടിൽ ചെയ്തിരുന്നത് ഓപ്പറേഷൻ ആണ്. സർജറി കൂടാതെ ഫൈബ്രോയ്ഡ് മുഴകൾ ചികിത്സിക്കുന്നതിനുള്ള അതിനൂതനമായ ചികിത്സാരീതിയാണ് യൂട്രിയൻ ഫൈബ്രോയ്ഡ് എംബോലൈസേഷൻ .
ഫൈബ്രോയ്ഡ് എംബോലൈസേഷൻ എന്ന് പറഞ്ഞാൽ കയ്യിലെ രക്തക്കുഴലിലൂടെ വളരെ ചെറിയ ഒരു ട്യൂബ് കടത്തി ഫൈബ്രോയ്ഡ് ഉള്ളിലേക്ക് ആ ട്യൂബ് എത്തിച്ച ഫൈബ്രോയിഡ് രക്തം കൊടുക്കുന്ന രക്തക്കുഴലുകൾ ഒരു പാർട്ടിക്കിൾ ഇഞ്ചക്ട് ചെയ്തു ഫൈബ്രോയ്ഡ് രക്ത ഓട്ടം നിർത്തുക എന്നതാണ് ഈ ചികിത്സ രീതിയിലൂടെ നമ്മൾ ചെയ്യുന്നത്. രക്തം കിട്ടാതെ ആകുമ്പോൾ ഫൈബ്രോയ്ഡ് ചുരുങ്ങി ചുരുങ്ങി വരികയും.
അതിലൂടെ രോഗികൾക്ക് പൂർണമായ രോഗശമനം ലഭിക്കുകയും ചെയ്യുന്നു. 90 ശതമാനം ആളുകളിലും വളരെയധികം വിജയകരമായി ചെയ്യാൻ സാധിക്കുന്ന പ്രൊസീജിയർ ആണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.