പിണം പുളി ,കുടപ്പുളി, മീൻ പുളി, മരപ്പുളി, തോട്ടുപുളി എന്നീ പേരുകളിൽ അറിയപ്പെടുന്ന കുടംപുളിയെക്കുറിച്ച് ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. കുടംപുളിയുടെ ഔഷധ ഗുണങ്ങളെയും ആരോഗ്യ വശങ്ങളെയും കുറിച്ചാണ്. കേരളത്തിലെ എല്ലായിടത്തും വളരുന്ന ഈ ചെടി പാകമായ കായ്കളാണ് കറികളിലും മറ്റും സ്വാദ് വർദ്ധിപ്പിക്കുവാൻ ഉപയോഗിക്കുന്നത്. കറികളിൽ ഒക്കെ ചേർക്കുന്നത് ഇതിൻറെ പഴം കീറി ഉണക്കിയെടുത്ത ആണ്. ഇതാണ് നമുക്ക് കറുപ്പുനിറത്തിൽ ലഭിക്കുന്നത്. കുടംപുളി യിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്രകൃതിദത്തമായ ഒരു ഘടകമാണ് ഹൈഡ്രോ സിട്രിക് ആസിഡ്.
നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കണമെങ്കിൽ അതിൻറെ വേഗത കൂട്ടാൻ ഉപകരിക്കുന്ന ഒരു ഘടകമാണ് കുടംപുളി. ശരീരത്തിൽ രൂപപ്പെടുന്ന കൊഴുപ്പിനെ തടയുക എന്നതാണ് ഈ ആസിഡ് ലക്ഷ്യം. ഇത് കുടംപുളിയിട്ട ധാരാളമായി അടങ്ങിയിരിക്കുന്നതു കൊണ്ട് തന്നെ തടി കുറയ്ക്കുന്നതിന് വളരെയധികം പ്രയോജനകരമാണ്. അതുകൊണ്ടുതന്നെ മീൻ കറി വെക്കുമ്പോൾ കുടംപുളി മാറ്റി വെക്കേണ്ട ആവശ്യമില്ല. ആവശ്യത്തിന് എടുത്ത് കഴിച്ചോളൂ. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുന്നതിനും.
അത് വഴി ഉണ്ടാകുന്ന രോഗങ്ങളെ തടയുവാനും സഹായിക്കും. സെറടോൺ അളവ് ഉയർത്താൻ സഹായിക്കുന്നത് കൊണ്ട് ദിവസം മുഴുവനും ഉന്മേഷത്തോടെ ഇരിക്കുന്നതിന് കുടംപുളി സഹായിക്കും. മുൻ ലോകസുന്ദരി ഐശ്വര്യയുടെ സൗന്ദര്യ രഹസ്യം കേട്ട് സെലിബ്രിറ്റികൾ നമ്മുടെ കുടംപുളിയുടെ പുറകെ തന്നെയാണ്. കുത്തക മരുന്ന് കമ്പനികൾ ഇതിൻറെ വിപണനസാധ്യത മനസ്സിലാക്കി ക്യാപ്സ്യൂൾ രൂപത്തിലും മാർക്കറ്റിൽ എത്തിക്കുന്നുണ്ട്.
പൊതുവേ തന്നെ ഗുണം ഏറ്റവുമധികം മനസ്സിലാക്കിയിരിക്കുന്നത് യൂറോപ്യൻസ് ആണ്. ഇത്തരം ക്യാപ്സൂളുകൾ ധാരാളമായി ഉപയോഗിക്കുന്ന വരും അവരാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.