ദോശക്കല്ലിൽ ഇത് പുരട്ടിയാൽ ഒരിക്കലും ദോശ ഒട്ടിപ്പിടിക്കുകയില്ല, അടിപൊളി സൂത്രം

മിക്ക വീടുകളിലും പഴയ ഒരു ദോശക്കല്ല് ഉണ്ടാകും. വളരെക്കാലം ഉപയോഗിക്കാതെ വയ്ക്കുന്നത് കൊണ്ട് തന്നെ പിന്നീട് ദോശ ഉണ്ടാക്കുമ്പോൾ അതിൽ ഒട്ടിപ്പിടിക്കാറാണ് പതിവ്. മിക്ക വീടുകളിലും കാണുന്നത് നോൺസ്റ്റിക്കിന്റെ ദോശ പാൻ ആയിരിക്കും. എന്നാൽ വളരെ ഹെൽത്തി ആയതും യാതൊരു ദോഷങ്ങളും ഇല്ലാത്തത് പണ്ടുമുതലേ ഉപയോഗിച്ച് വരുന്ന ഇരുമ്പിന്റെ ദോശക്കല്ലാണ്.

   

ഒരുപാട് ദിവസം അത് ഉപയോഗിക്കാതെ വരുമ്പോൾ പിന്നീട് ദോശ ഉണ്ടാക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. വളരെ ഈസിയായി ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന് ഈ വീഡിയോയിലൂടെ വ്യക്തമായി തന്നെ മനസ്സിലാക്കാം. അതിനായി നമ്മൾ സാധാരണ ചെയ്യാറുള്ള പോലെ ദോശപ്പാൻ അടുപ്പിൽ വെച്ച് ചെറുതീയിൽ ചൂടാക്കുക. പിന്നീട് സാധാരണയായി എണ്ണ പുരട്ടുന്നത് പോലെ എണ്ണ തേച്ച് മാവ് ഒഴിച്ചു നോക്കുക.

ദോശ നല്ലവണ്ണം ഒട്ടിപ്പിടിക്കുന്നുണ്ടെങ്കിൽ കല്ല് നല്ലവണ്ണം വൃത്തിയായി കഴുകിയതിനുശേഷം പിന്നീട് അടുപ്പിലേക്ക് വയ്ക്കുക. ഒരു ബൗളിൽ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് ചെറുനാരങ്ങയുടെ വലിപ്പത്തിൽ പുളി ചേർത്തു കൊടുക്കണം. അതിനുശേഷം അത് ഒന്നാകെ കല്ലിലേക്ക് ഒഴിച്ച് എല്ലാ ഭാഗത്തേക്കും പുരട്ടി കൊടുക്കുക. അതിലെ വെള്ളം വറ്റി കുറുകി വരുമ്പോൾ തീ അണച്ച് കല്ല് കഴുകി എടുക്കണം.

അതിനുശേഷം പിന്നെയും കല്ല് അടുപ്പത്ത് വെച്ച് ഒരു മുട്ട പൊട്ടിച്ചൊഴിക്കേണ്ടതാണ്, ഇതുപോലെ തന്നെ മുട്ടയുടെ കൊത്തിപ്പൊരിയും കല്ലിൻറെ എല്ലാ ഭാഗങ്ങളിലേക്കും എത്തിച്ചു കൊടുക്കുക അത് കരിയുന്നതിന് തൊട്ടുമുൻപായി തീ അണച്ച് ഒരിക്കൽ കൂടി കല്ല് വൃത്തിയായി കഴുകിയെടുക്കണം. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.