ദേവി എന്നത് നമ്മുടെ അമ്മ എന്ന ഒരു വിശ്വാസമാണ് അതുകൊണ്ടുതന്നെ ദേവിയെ നമ്മൾ ആരാധിക്കുന്നു. മനസ്സറിഞ്ഞ് വിളിച്ചാൽ അമ്മ ഒരിക്കലും മക്കളെ കൈവിടുകയില്ല ഇതാണ് വിശ്വാസം. ദേവിയെ മനസ്സുരുകി പ്രാർത്ഥിക്കുമ്പോൾ നമ്മുടെ അടുത്ത് എപ്പോഴും ഉണ്ടാവുന്നു. ചില ലക്ഷണങ്ങളിലൂടെ ദേവിയുടെ സാന്നിധ്യം നമ്മുടെ അടുത്തുണ്ടെന്ന് മനസ്സിലാക്കുവാൻ സാധിക്കും അവ എന്തെല്ലാമാണെന്ന് ഈ വീഡിയോയിലൂടെ വ്യക്തമായി തന്നെ മനസ്സിലാക്കാം.
നാം പലപ്പോഴും ദേവീ ദേവന്മാരെയും പിതൃക്കളെയും സ്വപ്നം കാണുന്നു, ഇതിന് കാരണം മുൻ ജന്മങ്ങളിൽ നാം അവരെ പൂജിക്കുകയും ധ്യാനിക്കുകയും ചെയ്തിരുന്നു അതിൻറെ ലക്ഷണമായാണ് നമുക്ക് സ്വപ്ന ദർശനം ലഭിക്കുന്നത്. ഇങ്ങനെ ദേവിയെ നമ്മൾ സ്വപ്നം കാണുന്നത് അതി ശുഭമാണ്, ദേവി നമ്മുടെ കൂടെയുണ്ടെന്നും ദേവിയെ നമ്മൾ നിത്യവും പ്രാർത്ഥിക്കണം എന്നതാണ് അതിൻറെ അർത്ഥം. ഇങ്ങനെയുള്ളവർ വളരെ ഭാഗ്യമുള്ളവർ ആകുന്നു.
അതിനുശേഷം ദിവസം തന്നെ ദേവി ക്ഷേത്രത്തിൽ പോകുന്നതും പ്രാർത്ഥിക്കുന്നതും ഉചിതമാകുന്നു. ശാസ്ത്രപ്രകാരം മനുഷ്യർ ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേൽക്കണം എന്നാണ് പറയുന്നത്. എന്നാൽ ഇന്നത്തെ ജീവിതശൈലികൾ കൊണ്ടും സാഹചര്യങ്ങൾ കൊണ്ടും നടക്കാറില്ല. എന്നാൽ ചിലരെങ്കിലും അറിയാതെയും മനപ്പൂർവ്വം അല്ലാതെയും ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേൽക്കുന്നു ഇതു വലിയൊരു ലക്ഷണം ആകുന്നു.
ഇത്തരത്തിൽ ലക്ഷണം ഉള്ളവർ ഉറപ്പായും ദേവീക്ഷേത്രത്തിൽ ദർശനം നടത്തേണ്ടതാണ് വളരെ പ്രധാനമാണ്. ഇത്തരത്തിൽ ബ്രഹ്മ മുഹൂർത്തത്തിൽ ഉണരുന്ന വ്യക്തികൾക്ക് ദേവിയുടെ അനുഗ്രഹം ഉണ്ടാവും. ഇവർക്ക് ദേവി സാന്നിധ്യം ഉണ്ട് എന്നതിൻറെ ശരിയായ സൂചനയാണിത്. ദേവിയുടെ സാന്നിധ്യം ഉണ്ടോ എന്ന് അറിയുവാൻ മറ്റു ചില ലക്ഷണങ്ങൾ കൂടിയുണ്ട് അതിനെക്കുറിച്ച് ഈ വീഡിയോയിൽ പറയുന്നു.