ഇന്ന് ഒട്ടുമിക്ക വീടുകളിലും മിക്സി ഉണ്ട്. അരയ്ക്കാനും പൊടിക്കാനും ആയി ഇത് ഉപയോഗിക്കാത്തവർ വളരെ ചുരുക്കമാണ്. അതുകൊണ്ടുതന്നെ വീട്ടമ്മമാർക്ക് ഒരുപാട് ഉപകാരപ്രദമാക്കുന്ന മിക്സിയുമായി ബന്ധപ്പെട്ട 22 വ്യത്യസ്തമായ ടിപ്പുകൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മിക്സിയുടെ ജാർ കഴുകുന്ന സമയത്ത് ഒരു ബ്രഷ് ഉപയോഗിച്ച് അതിൻറെ അടിവശം കൂടി നല്ലപോലെ വൃത്തിയാക്കണം.
ദിവസവും കഴുകുമ്പോൾ ഇങ്ങനെ ചെയ്യുകയാണെങ്കിൽ അതിൽ കറയും അഴുക്കും പിടിക്കുകയില്ല. മിക്സിയുടെ ജാറിൽ വാഷറുകൾ ഉണ്ടാവും, എന്നാൽ ഇത് ലൂസാകുന്ന സമയത്ത് ശരിയായ രീതിയിൽ അടക്കുവാൻ സാധിക്കുകയില്ല. ഇത് കറക്റ്റ് ആയി നിൽക്കുന്നതിനായി റബർബാൻഡ് വാഷറിന് മുകളിലായി ഇട്ടു കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വാഷർ ലൂസ് ആയാലും ജാറ് ശരിയായി തന്നെ അടക്കുവാൻ സാധിക്കും മിക്സിയുടെ.
ഉള്ളിലുള്ള ഭാഗം ക്ലീൻ ചെയ്യുക എന്നത് പലർക്കും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് എന്നാൽ ഒരുപാട് ദിവസം അത് വൃത്തിയാക്കാതെ ഇരിക്കുന്ന സമയത്ത് മുഴുവനും അഴുക്കുകൾ നിറയുകയും പിന്നീട് ക്ലീൻ ആക്കാൻ ബുദ്ധിമുട്ടാവുകയും ചെയ്യുന്നു. നമ്മൾ ഉപയോഗിക്കാത്ത ഏതെങ്കിലും ഒരു ബ്രഷ് ചെറുതായി ചൂടാക്കിയതിനു ശേഷം ഒന്നു വളച്ചു കൊടുക്കുക ഇത് ഉപയോഗിച്ച് മിക്സിയുടെ കുഴിഞ്ഞ ഭാഗം നല്ലപോലെ .
തന്നെ ക്ലീൻ ചെയ്യുവാൻ സാധിക്കും സാധാരണ ബ്രഷ് ആണ് നമ്മൾ ഉപയോഗിക്കുന്നതെങ്കിൽ അത് എല്ലാ ഭാഗത്തും തട്ടുന്നില്ല. മിക്സിയുടെ ജാറിൽ നമ്മൾ എന്തെങ്കിലും അരയ്ക്കുകയോ പൊടിക്കുകയോ ചെയ്യുന്ന സമയത്ത് അതിന്റെ മണം കുറെ സമയം അതിൽ തന്നെ തങ്ങി നിൽക്കാറുണ്ട്. ഇത് മാറ്റുന്നതിനായി കുറച്ച് അരി മിക്സിയുടെ ജാറിൽ പിടിച്ചെടുത്താൽ മതിയാകും. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണൂ.